മാലിന്യം കുന്നുകൂടി: ഡെങ്കി, വൈറല്‍ പനി പടരുന്നു
പാലാ: മീനച്ചില്‍ താലൂക്കില്‍ ഡങ്കി, വൈറല്‍ പനി ബാധിതര്‍ കൂടിവരുന്നതായി റിപ്പോര്‍ട്ട്്. വിവിധതരം പനികളുമായി പാലാ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും എത്തുന്നവരുടെ എണ്ണം വര്‍ധിച്ചു .മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകാത്തതാണ് പനിയും അനുബന്ധ രോഗങ്ങളും പടരാന്‍ കാരണമായി ആരോഗ്യ വകുപ്പ് അധികൃതരുടെ വിലയിരുത്തല്‍.
താലൂക്കിലാകമാനം ആയിരത്തിലേറെ ആളുകളാണ് ഒരോ ദിവസവും അതത് പ്രദേശത്തെ ആശുപത്രികളില്‍ ചികിത്സതേടി എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചിരുന്നു.
ഡെങ്കിപ്പനി പ്രതിരോധ പ്രതിരോധത്തിനായി സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ നിഷ്പ്രഭമാക്കിയാണ് പനി പടരുന്നത്. പാലാ ആശുപത്രിയില്‍ പനി ക്ലിനിക്കില്‍ 30 കട്ടിലുകളാണുള്ളത്. കിടത്തി ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതമുലം മരുന്ന് വാങ്ങി വീടുകളില്‍ വിശ്രമിക്കുന്നവരും ഉണ്ട്. ഡെങ്കിപ്പനി ബാധിച്ച് രക്തതിലെ കൗണ്ട് ക്രമാതീതമായി കുറഞ്ഞവരെ ജില്ലാ ആശുപത്രി, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് വിദഗ്ധ ചികിത്സക്ക് റഫര്‍ ചെയ്യുകയാണ്.നഗരത്തില്‍ പലയിടങ്ങളും മാലിന്യങ്ങള്‍ കുന്നുകൂടി മഴയില്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തുകയാണ്. മാലിന്യ കൂമ്പാരങ്ങളിലും വെള്ളക്കെട്ടുകളിലും കൊതുകുകള്‍ മുട്ടയിട്ട് പെരുകുകയാണ്. പാലാ കുരിശുപള്ളി കവലയില്‍നിന്ന് റിവര്‍വ്യൂ റോഡിലേക്ക് പ്രവേശിക്കുന്ന ഇടറോഡ് നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."