അമേരിക്ക; എച്ച് 1 ബി വിസ പങ്കാളികളുടെ ജോലി സംരക്ഷണ നിയമ നിര്‍മാണത്തിന് നീക്കം
വാഷിങ്ടണ്‍: എച്ച് 1 ബി വിസക്കാരുടെ പങ്കാളികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ നിയമനിര്‍മാണ നീക്കവുമായി യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍. പങ്കാളികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതു കാരണം നിരവധി വിദേശികളെ പുറത്താക്കേണ്ടിവരുമെന്നും ഇവരുടെ കഴിവുകള്‍ യു.എസ് വ്യവസായത്തിനെതിരേ ഉപയോഗിച്ചേക്കാമെന്നും ജനപ്രതിനിധികളായ അന്ന ജി ഇഷൂ, സിയയോ ലോഫ്ഗ്രന്‍ എന്നിവര്‍ പറഞ്ഞു.
എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് എച്ച് 4 വിസയാണ് നല്‍കുന്നത്. എച്ച് 1 ബി വിസയുടെ കീഴിലായി ഇന്ത്യയുള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍നിന്നു നിരവധി പേര് യു.എസ് കമ്പനികളില്‍ ജോലി ചെയ്യുന്നുണ്ട്. യു.എസിലെ തൊഴില്‍ ദാതാക്കള്‍ക്ക് മറ്റു രാജ്യങ്ങളില്‍നിന്ന് ഉയര്‍ന്ന യോഗ്യതകളുള്ള തൊഴിലാളികളെ കൊണ്ടുവരുന്നതിനായുള്ള പദ്ധതിയാണ് എച്ച് 1 ബി വിസ. എച്ച് 1 ബി വിസക്കാരുടെ അടുത്ത ബന്ധുക്കള്‍ക്കു മാത്രമണ് എച്ച് 4 വിസ നല്‍കുന്നത്. എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്കു ജോലി ചെയ്യാനുള്ള അനുമതി നല്കുന്ന നിയമം ഒബാമ ഭരണകാലത്താണ് കൊണ്ടുവന്നത്. ഇതു നിര്‍ത്തലാക്കുമെന്നു ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."