HOME
DETAILS

ബ്രസീല്‍-അര്‍ജന്റീന പോരാട്ടം: നെയ്മറിന്റെ കാര്യം സംശയത്തില്‍

  
backup
October 26, 2019 | 7:36 PM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%80%e0%b4%a8-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be

റിയോ ഡി ജനീറോ: അടുത്ത മാസം സഊദി അറേബ്യയില്‍ നടക്കുന്ന സൗഹൃദ മത്സരത്തിനുള്ള ബ്രസീല്‍ ടീമില്‍നിന്ന് നെയ്മര്‍ പുറത്താകുമെന്ന് ആശങ്ക. അടുത്ത മാസം 15നാണ് റിയാദില്‍ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരം നടക്കുന്നത്.
ഒക്ടോബര്‍ 13ന് നൈജീരിയയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ നെയ്മര്‍ക്ക് പരുക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് താരത്തെ ടീമില്‍നിന്ന് പുറത്തിരുത്തിയതെന്നാണ് വിവരം. നാലാഴ്ചയോളം താരം പുറത്തിരിക്കേണ്ട@ിവന്നതോടെയാണ് സൗഹൃദ മത്സരങ്ങളിലും സ്ഥാനം നഷ്ടമായത്. അര്‍ജന്റീനയ്‌ക്കെതിരേ നവംബര്‍ 15ന് നടക്കേ@ണ്ട മത്സരത്തില്‍ നെയ്മറുടെ അസാന്നിധ്യം ബ്രസീലിന് തിരിച്ചടിയാകുമെന്ന ആശങ്കയു@ണ്ട്. തുടര്‍ന്ന് അബൂദബിയില്‍വച്ച് ദക്ഷിണ കൊറിയയേയും മുന്‍ ലോക ചാംപ്യന്‍മാര്‍ നേരിടും. അര്‍ജന്റീനയെ നേരിടുന്ന ബ്രസീല്‍ ടീമില്‍ ടിറ്റെ കാര്യമായ അഴിച്ചുപണി നടത്തുമെന്നാണ് വിവരം. ആസ്റ്റണ്‍ വില്ല താരം ഡഗ്ലസ് ലൂയിസ്, റയല്‍ മാഡ്രിഡ് താരം റോഡ്രിഗോ എന്നിവര്‍ക്ക് ആദ്യമായി ടീമില്‍നിന്ന് വിളിയെത്തി. റോമ ഗോള്‍ കീപ്പര്‍ ഡാനിയേല്‍ ഫുസാറ്റോ, റയല്‍ ബെറ്റിസ് പ്രതിരോധ താരം എമേഴ്‌സണ്‍ എന്നിവരും ആദ്യമായി ദേശീയ ടീമിലെത്തിയിട്ടു@ണ്ട്. കോപ അമേരിക്കക്ക് ശേഷം മോശം ഫോമില്‍ തുടരുന്ന ബ്രസീലിന് ജയം കണ്ടെത്താനാണ് ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നത്. അതേസമയം ബ്രസീലിനെ നേരിടുന്ന അര്‍ജന്റീനന്‍ ടീമിലും കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലയണല്‍ മെസ്സി, ഡി മരിയ അടക്കമുള്ള താരങ്ങള്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അര്‍ജന്റീന പരിശീലകന്‍ വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിന് തൊട്ടുമുമ്പ് റൊണാൾഡോയും എംബാപ്പെയും തമ്മിൽ വൻ സോഷ്യൽ മീഡിയ പോര്; ആരാധകർ അമ്പരപ്പിൽ!

Football
  •  15 days ago
No Image

'എല്ലാവര്‍ക്കും നന്ദി'; കണ്ണീരണിഞ്ഞ് അബ്ദുല്‍ റഹീം; 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജന്മനാട്ടില്‍

Kerala
  •  15 days ago
No Image

കാൾസൺ ഞെട്ടി, ചെസ് ലോകം വിറച്ചു! സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരനെ നിലംപരിശാക്കി പ്രഗ്നാനന്ദ!

Others
  •  15 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികളെ ഇന്ന് ചോദ്യം ചെയ്യും

National
  •  15 days ago
No Image

മാനവ സാഹോദര്യം നിലനിർത്തുക: കോഴിക്കോട് മുഖ്യഖാസി

Kerala
  •  15 days ago
No Image

സഹനവും ത്യാഗവും അന്തിമ വിജയം നൽകും: സാദിഖലി തങ്ങൾ

Kerala
  •  15 days ago
No Image

ലോകസമാധാനത്തിന്റെ സന്ദേശവാഹകരാവുക: ജിഫ്‌രി തങ്ങള്‍

Kerala
  •  15 days ago
No Image

കൂട്ടിരിപ്പുകാരന്‍ ആവശ്യപ്പെട്ടപ്പോള്‍ എസി ഓഫാക്കി; ധാക്കയിലെ ആശുപത്രിയില്‍ 6 നവജാതശിശുക്കള്‍ക്ക് ദാരുണാന്ത്യം

International
  •  15 days ago
No Image

സിദ്ധരാമയ്യയുടെ രാജി ഇന്നുണ്ടാകും; ഡി.കെ മുഖ്യമന്ത്രിയാകും, ഗവര്‍ണറെ കാണാന്‍ സമയം തേടി

National
  •  15 days ago
No Image

മാസപ്പടി കേസ്: വീണയുടെ ഫോൺ പരിശോധന നിർണായകം; അക്കൗണ്ടുകൾ മരവിപ്പിച്ചു; റെയ്ഡിനിടെയുണ്ടായ അക്രമത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമെന്ന് ഇഡി

Kerala
  •  15 days ago