അരവിന്ദനും കുടുബത്തിനുമിത് പന്ത്രണ്ടാമത് റമദാന്‍ വ്രതം
എടപ്പാള്‍: പതിവ് തെറ്റിക്കാതെ അരവിന്ദന്‍ ഇത്തവണയും റമദാന്‍ വ്രതം പൂര്‍ത്തിയാക്കി. തിരൂര്‍ തെക്കുംമുറി 'ശ്രീ' യില്‍ അരവിന്ദനാണ് റമദാന്‍ വ്രത പുണ്യത്തില്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്. പന്ത്രണ്ട് വര്‍ഷം മുന്‍പ് അരവിന്ദന്റെ ഭാര്യയായ പ്രസീജയാണ് വ്രതത്തിന് തുടക്കമിട്ടത്. തന്റെ കൂടെ ജോലി ചെയ്തിരുന്ന മുസ്‌ലിം സുഹുത്തുകള്‍ നോമ്പെടുക്കുമ്പോള്‍ താന്‍ മാത്രം ഭക്ഷണം കഴിക്കുന്നത് ശരിയല്ലെന്ന തോന്നലില്‍ നിന്നും ഭക്ഷണം ഒഴിവാക്കാറുള്ളതാണ് പന്ത്രണ്ട് വര്‍ഷം മുന്‍പ് നോമ്പെടുക്കുന്നതിലേക്ക് നയിച്ചത്. പിന്നീട് ഇത് ഒരു ചര്യയായി മാറി.
രാവിലത്തെ ബാങ്കിന് മുന്‍പ് എഴുന്നേറ്റ് ചെറുതായി ഭക്ഷണം കഴിച്ച് വൈകിട്ടത്തെ ബാങ്കിന് ശേഷം മുസ്‌ലിം സമുദായ അംഗങ്ങളെപ്പോലെ നോമ്പുതുറക്കും. കഴിഞ്ഞ പത്ത് വര്‍ഷം പ്രസീജ വ്രതമെടുക്കുമ്പോള്‍ ഭര്‍ത്താവ് അരവിന്ദന്‍ പകുതിയിലധികം നോമ്പെടുക്കും. സെറിബ്രല്‍ പാള്‍സി രോഗംമൂലം ശാരീരിക ബുദ്ധിമുട്ടുകളില്‍ ഉഴലുന്ന മൂത്ത മകളും നോമ്പെടുത്ത് ഇതിന് പിന്തുണ നല്‍കുമായിരുന്നു. പ്രാര്‍ഥനയോടെയാണ് നോമ്പെടുക്കുന്നതെന്നും പ്രാര്‍ഥനക്ക് ഫലപ്രാപ്തി ഉണ്ടാകാറുണ്ടെന്നും പ്രസീജ സാക്ഷ്യപ്പെടുത്തുന്നു.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതോടെ കഴിഞ്ഞ തവണ പ്രസീജക്ക് നോമ്പെടുക്കാനായില്ല. ഇതോടെ അരവിന്ദന്‍ മുഴുവന്‍ നോമ്പുമെടുത്ത് ഭാര്യയുടെ ചര്യ പൂര്‍ത്തിയാക്കി. ഇത്തവണ രണ്ടു പേരും ചേര്‍ന്ന് നോമ്പെടുക്കാന്‍ തീരുമാനിച്ചെങ്കിലും കുഞ്ഞ് ചെറുതായതിനാല്‍ അരവിന്ദന്‍ മുഴുവന്‍ നോമ്പുമെടുത്ത് കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ ചിട്ട മുറിയാതെ കാത്തു.
ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ടായി. തന്റെ സുഹൃത്തുക്കളെ വീട്ടില്‍ വിളിച്ച് വരുത്തി അരവിന്ദനും കുടുംബവും അവര്‍ക്കായി നോമ്പുതുറയും നടത്തി. അടുത്ത വര്‍ഷം രണ്ട് പേരും ചേര്‍ന്ന് മുഴുവന്‍ നോമ്പുമെടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."