നീലേശ്വരത്ത് ട്രാക്കിന് സ്ലീപ്പറുകള്‍ മാറ്റാന്‍ റെയില്‍വേ പുതിയ ട്രാക്ക് പണിയുന്നു
നീലേശ്വരം :നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ പഴയ റെയില്പാളങ്ങളിലെ സ്ലീപ്പറുകള്‍ മാറ്റിയിടാനും അവ മറ്റിടങ്ങളിലേക്ക് എത്തിക്കാനും പഴയ സ്ലീപ്പറുകള്‍ നീലേശ്വരത്തേക്ക് എത്തിക്കാനും റെയില്‍വേ പുതിയ ട്രാക്കിടുന്നു. ഒന്നാം പ്ലാറ്റ്ഫോമിന് സമാന്തരമായി രണ്ടര കിലോമീറ്ററില്‍ അധികം ദൂരത്താണ് ട്രാക്കിടല്‍ പുരോഗമിക്കുന്നത്. ചെറുവത്തുര്‍ മുതല്‍ കാസര്‍കോട് വരെയുളള 50 കിലോമീറ്ററിലധികം ദൂരത്തിലാണ് പഴയ സ്ലീപ്പറുകള്‍ മാറ്റിയിടുന്നത്. ആറുകോടി രൂപയാണ് 50 കിലോമീറ്റര്‍ പാത നവീകരിക്കാന്‍ റെയില്‍വേ എസ്റ്റിമേറ്റ് നല്‍കിയിരിക്കുന്നത്.
ത്രീ റിമൂവല്‍ ട്രാക്ക് സിസ്റ്റം ആയ ടി.ആര്.ടി.സിസ്റ്റം പ്രകാരമാണ് സ്ലീപ്പറുകള്‍ മാറ്റിയിട്ട് പഴയ ട്രാക്കുകള്‍ മാറ്റി പുതിയത് ഇടുകയെന്ന് റെയില്‍വേ കോണ്ട്രാക്റ്റര് ആലുവയിലുള്ള ബൈജു സുപ്രഭാതത്തോട് പറഞ്ഞു.
ബാക്കിയുള്ള ട്രാക്കുകള്‍ എസ്.ആര്.ക്യൂ.എസ് എന്ന മറ്റൊരു സാങ്കേതിക വിദ്യയിലാണ് മാറ്റുക. ഇതിനായുളള മെഷീനുകള്‍ അടുത്ത മാസം അഞ്ചോടെ നീലേശ്വരത്ത് എത്തുമെന്ന് സൂപ്പര്‍വൈസര്‍ ബാബു പാലക്കാടും അറിയിച്ചു. പൂര്‍ണമായും ട്രാക്കുകള്‍ ബ്ലോക്ക് ചെയ്തു കൊണ്ടുമാത്രമേ പുതിയ ട്രാക്കിന്റെ സ്ലീപ്പറുകള്‍ മാറ്റിയിടലും ബാക്കി പണികളം നടത്താനാകൂ. ഇതിനായി കുറഞ്ഞത് 50 ദിവസമെങ്കിലും വേണ്ടി വരുമെന്ന് ബൈജു അറിയിച്ചു. സ്കില്‍ഡ് വര്‍ക്കര്‍മാരായ 50ഓളം തൊഴിലാളികള്‍ ഇതിനായി സേലത്ത് നിന്ന് നീലേശ്വരത്ത് എത്തിയിട്ടുണ്ട്. സ്ലീപ്പറുകള്‍ മാറ്റിയിടുന്നതിനും മറ്റുമുണ്ടാക്കിയ ട്രാക്കുകള്‍ ഭാവിയില്‍ ചില ട്രെയിനുകള്‍ നിര്‍ത്തിയിടുന്നതിനായി ഉപയോഗിക്കാനാവുമെന്നും കോണ്ട്രാക്റ്റര് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."