അവലോകനയോഗം ചേര്‍ന്നു
സുല്‍ത്താന്‍ ബത്തേരി: പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനുമായുള്ള ബത്തേരി നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഐ.സി ബാലകൃഷ്ണന് എം.എല്‍.എയുടെ നേതൃത്ത്വത്തില്‍ അവലോകനം നടത്തി.
മണ്ഡലത്തിന്റെ പരിധിയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലത്തില്‍ വ്യാപിപ്പിക്കും.
27 മുതല്‍ 29 വരെ നടക്കുന്ന സംഘടിത ശൂചീകരണ പ്രവര്‍ത്തനത്തില്‍ വിദ്യാര്‍ഥികള്‍ മുതല്‍ സന്നദ്ധസംഘടനാ പ്രവര്‍ത്തകരും ജനപ്രതിനിധികളും അണിനിരക്കും. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനമായി. വീടുകള്‍ തോറും കയറിയിറങ്ങിയുള്ള ബോധവല്കരണവും ഊര്‍ജിതമാക്കും. ഐ.സി ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ് ദിലീപ്കുമാര്, ലതാശശി, പഞ്ചായത്ത് പ്രസിഡന്റുമാരായ രുഗ്മിണി സുബ്രഹ്മണ്യന്, ബീനാവിജയന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര് വിവേക്കുമാര്‍, ഡി.പി.എം എം അഭിലാഷ്, ഡോ. വി ജിതേഷ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ ബേബി നാപ്പള്ളി, ഡോ. കെ.പി കുഞ്ഞിക്കണ്ണന്, ഡോ. കെ.പി വിജീഷ്, ടെക്നിക്കല്‍ അസിസ്റ്റന്റ് സി.സി ബാലന്, കെ അനൂപ് സംസാരിച്ചു.
വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ജനപ്രതിനിധികള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."