ലക്ഷദ്വീപില്‍ നിന്ന് മടങ്ങാനാവാതെ മത്സ്യത്തൊഴിലാളികള്‍
കൊച്ചി: മലയാളികള്‍ ഉള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാനാവാതെ ലക്ഷദ്വീപിലെ കല്‍പ്പേനി ദ്വീപില്‍ നാല് ദിവസമായി കുടുങ്ങിക്കിടക്കുന്നു. കല്‍പ്പേനി ദ്വീപിലെത്തിയ അഞ്ച് ബോട്ടുകളിലെ തൊഴിലാളികളാണ് മടങ്ങാനാവാതെ ഇവിടെ കഴിയുന്നത്.
ബോട്ടിന് കേടുപാട് സംഭവിച്ചതിനാല്‍ ഒരു ബോട്ട് കരയില്‍നിന്ന് ഇറക്കാനാവുന്നില്ല. ബോട്ടിറക്കാന്‍ അധികൃതരുടെ സഹായം ലഭിച്ചില്ലെന്നും ഭക്ഷണവും വസ്ത്രവുമില്ലാതെ തങ്ങള്‍ ദുരിതത്തിലാണെന്നും ഇവര്‍ പറയുന്നു. 60 അംഗ സംഘത്തില്‍ ഭൂരിഭാഗവും മലയാളികളാണ്. തിരുവനന്തപുരം പൊഴിയൂരില്‍ നിന്നുള്ള പത്തുപേരും ഇവരുടെ കൂട്ടത്തിലുണ്ട്.
കഴിഞ്ഞ 13ന് മുനമ്പത്ത് നിന്ന് പുറപ്പെട്ട ഇവര്‍ 27നാണ് കല്‍പ്പേനി ദ്വീപിലെത്തിയത്.
മൂപ്പതിന് മടങ്ങാനിരിക്കെ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് തൊഴിലാളികളെ ഫിഷറീസ് വകുപ്പ് സമീപത്തെ സ്കൂളിലേക്ക് മാറ്റി. എന്നാല്‍, ശക്തമായ കാറ്റില്‍ ബോട്ടിന് സാരമായ കേടുപറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."