യു.എ.പി.എ കേസില്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ, യു.എ.പി.എ നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം, ജാമ്യാപേക്ഷയെ എതിര്‍ക്കാതെ പ്രോസിക്യൂഷന്
കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി പരിഗണിച്ചു. കേസില്‍ കോടതി ഉത്തരവ് നാളെയേ ഉണ്ടാകൂ. ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും കോടതിയില്‍ എതിര്‍ത്തിട്ടില്ല. നിലവില്‍ യു.എ.പി.എ ചുമത്തിയിട്ടുണ്ടെന്നും അതേസമയം യു.എ.പി.എ ഒഴിവാക്കാന്‍ സര്‍ക്കാരില്‍ നിന്ന് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.
പൊലിസ് പിടിച്ചെടുത്ത നോട്ടിസുകളും പുസ്തകങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതെന്താണെന്ന് കോടതി ആരാഞ്ഞു. ഇതു സംബന്ധിച്ചുള്ള പരിശോധന കൂടി നടത്തേണ്ടതുണ്ട്. ഇതിനുശേഷമായിരിക്കും നാളെ കേസില്‍ ഉത്തരവുണ്ടാകുക.
അതേ സമയം പ്രതികള്‍ക്കെതിരേ ഉന്നയിച്ച വാദം നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകനായ ദിനേശന് വ്യക്തമാക്കി. ഇവര്‍ വിദ്യാര്‍ഥികളാണ്. ഏത് ദിവസവും ഇവര്‍ കോടതിയില്‍ ഹാജരാകുന്നവരാണ്. ആര്‍ക്കും എപ്പോഴും ലഭ്യമാകുന്ന പുസ്തകങ്ങള്‍ മാത്രമാണ് ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുള്ളത്. നിരോധിത സംഘടനകളുടെ ഭാഗമാണ് ഇവരെന്നതിന് യാതൊരു തെളിവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇവര്ക്കുമേലില് യു.എ.പി.എ നിലനില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."