HOME
DETAILS

യു.എ.പി.എ അറസ്റ്റ്; അലന്റെയും താഹയുടെയും പാര്‍ട്ടി യോഗങ്ങളിലെ നിലപാടുകള്‍ പരിശോധിക്കാന്‍ കമ്മിഷനെ വച്ച് സി.പി.എം

  
backup
November 06, 2019 | 5:37 PM

cpm-commission-in-uapa-case

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ പറ്റി പഠിക്കാന്‍ സി.പി.എം കമ്മിഷനെ നിയോഗിച്ചു. ഇരുവരും പ്രവര്‍ത്തിച്ചിരുന്ന ബ്രാഞ്ച് കമ്മിറ്റികള്‍ ഉള്‍പ്പെടുന്ന കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയാണ് മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്. ഇരുവരും കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടി യോഗങ്ങളില്‍ സ്വീകരിച്ച നിലപാടുള്‍പ്പെടെ കമ്മിഷന്‍ പരിശോധിക്കും.

നവംബര്‍ 10ാം തിയതിക്കുള്ളില്‍ വിഷയം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിഷന് നല്‍കിയിട്ടുള്ള നിര്‍ദേശം. അതേസമയം ഇരുരുടെയും മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച തെളിവുകള്‍ ഒന്നൊന്നായി പൊലിസ് പുറത്തുവിടുന്ന സാഹചര്യത്തില്‍ ഇരുവരെയും പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കാനുള്ള സാധ്യത വര്‍ധിക്കുകയാണ്. കമ്മിഷന്‍ റിപ്പോര്‍ട്ട് ഇവര്‍ക്ക് പ്രതികൂലമായാണ് വരുന്നതെങ്കില്‍ സി.പി.എം ജില്ലാ കമ്മിറ്റിയുടെ അനുമതിയോടുകൂടി ഇരുവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയേക്കും.

യു.എ.പി.എ വകുപ്പ് ചുമത്തിയതിനെ എതിര്‍ത്തിരുന്നെങ്കിലും മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ അത്തരത്തിലുള്ള കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജില്ലാ സെക്രട്ടറി പി. മോഹനന്‍ വ്യക്തമാക്കിയിരുന്നു. അവര്‍ക്ക് നിയമസഹായം നല്‍കുമോ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ പാര്‍ടിയുടെ മുന്നിലുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പൗരത്വം നിര്‍ണയിക്കുന്നത് നീതിപൂര്‍വമായിരിക്കണം'; അസമില്‍ 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

National
  •  a day ago
No Image

തമിഴ്‌നാട്ടിലെ ഗോവധ നിരോധന ഉത്തരവിന് സ്‌റ്റേ; വിജയ് സര്‍ക്കാരിന് അനുകൂല വിധിയുമായി സുപ്രിംകോടതി

National
  •  a day ago
No Image

കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക ക്രമക്കേട്: ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

Kerala
  •  a day ago
No Image

കൊല്ലം മണ്‍റോത്തുരുത്തില്‍ മനുഷ്യന്റെ തലയോട്ടി; അന്വേഷണം ആരംഭിച്ച് പൊലീസ്

Kerala
  •  a day ago
No Image

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

Kerala
  •  a day ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  a day ago
No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  a day ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  a day ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  a day ago
No Image

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  a day ago