മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം: അവലോകന യോഗം ചേര്‍ന്നു
കൊട്ടാരക്കര: നിയോജക മണ്ഡലത്തിലെ മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ചപ്പനി രോഗ പ്രതിരോധം എന്നിവ വിലയിരുത്തുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ുമാര്‍, സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്ത അവലോകന യോഗം കൊട്ടാരക്കര താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. പി അയിഷാപോറ്റി എം.എല്‍.എ അവലോകന യോഗം ഉദ്ഘാടനം ചെയ്തു. വിവിധ പഞ്ചായത്തുകള്‍ നടത്തിയിട്ടുളള പ്രവര്‍ത്തനങ്ങള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ അവതരിപ്പിച്ചു. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു ഡോക്ടര്‍ രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരെ നിയമിക്കാമെന്ന് യോഗത്തില്‍ നിര്‍ദേശിച്ചു. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് മരുന്നുകളും മറ്റ് അത്യാവശ്യ ഉപകരണങ്ങളും ഉറപ്പുവരുത്തണം. പഞ്ചായത്തുകളില്‍ എച്ച്1 എന്‍1, ഡെങ്കിപ്പനി, വൈറല്‍പനി, പകര്‍ച്ചപനി രോഗങ്ങള്‍ സ്ഥിതീകരിച്ച വാര്‍ഡുകളില്‍ കൂടുതല്‍ ജാഗ്രതയോടുകൂടി ഉറവിട മാലിന്യ സംസ്‌കരണം, ക്ലോറിനേഷന്‍, ഫോഗിങ്, ഓട ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും വീട് വീടാന്തരം ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തീരുമാനിച്ചു.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാര്‍ അദ്ധ്യക്ഷനായി. യോഗത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെകുറിച്ച് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം എസ് അനില്‍കുമാര്‍ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈലാ സലിംലാല്‍(വെളിയം), ജെ അശോകന്‍(കരീപ്ര), കെ പി ശ്രീകല(നെടുവത്തൂര്‍), കെ ശ്രീലത (എഴുകോണ്‍), ജി സരസ്വതി(കുളക്കട), ഗീതാ കേശവന്‍കുട്ടി(ഉമ്മന്നൂര്‍), ഹംസാ റാവുത്തര്‍(പൂയപ്പളളി) ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."