ആര്.എസ്.എസ് താലിബാനേക്കാള്‍ ഭീകരം: ഇ.പി ജയരാജന്
തളിപ്പറമ്പ്: ഐ.ആര്.പി.സി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും അഖില ഭാരത അയ്യപ്പസേവാസംഘവും സംയുക്തമായി നടത്തുന്ന ശബരിമല തീര്‍ഥാടക ആരോഗ്യ പരിപാലനകേന്ദ്രവും ഇടത്താവളവും പ്രവര്‍ത്തനം തുടങ്ങി. ബക്കളം നെല്ലിയോട് ഭഗവതി ക്ഷേത്ര പരിസരത്ത് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് ഉദ്ഘാടനം ചെയ്തു.
ഇടതുപക്ഷ മനസുകള്‍ നിറഞ്ഞു നില്ക്കുന്ന ബക്കളത്ത് വിശ്വാസികള്‍ക്കായി ഇടത്താവളം ഒരുക്കിയത് പാര്‍ട്ടിയുടെ സവിശേഷതയാണെന്ന് മന്ത്രി പറഞ്ഞു. വിശ്വാസികളുടെ സംരക്ഷണമാണ് ഇതിലൂടെ ഏറ്റെടുക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചിലര്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ഇത് വിശ്വാസി സമൂഹം തിരിച്ചറിയണം. ഹിന്ദുക്കളെ സഹായിക്കുന്ന സംഘടനയാണ് ആര്.എസ്.എസ് എന്നാണ് വിശ്വാസികള്‍ തെറ്റിദ്ധരിച്ചിരിക്കുന്നതെന്നും ലോകത്തിലെ തന്നെ ഏറ്റവും ഭീകരമായ സംഘടനയായ താലിബാനേക്കാള്‍ ഭീകരന്മാരാണ് ആര്.എസ്.എസു കാരെന്നും അദ്ദേഹം പറഞ്ഞു. ആന്തൂര്‍ നഗരസഭാ ചെയര്പേഴ്സന് പി.കെ ശ്യാമള അധ്യക്ഷയായി. സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി. മുകുന്ദന്, കെ. സന്തോഷ്, കെ.സി മണികണ്ഠന് നായര്‍, സി. അശോക് കുമാര്‍, ടി. ലത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."