HOME
DETAILS

കാസര്‍കോട് ജില്ലയിലെ അഞ്ച് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്നു ദിവസം നിരോധനാജ്ഞ

  
backup
November 09 2019 | 03:11 AM

144-at-kasaragod-09-11-2019

 

കാസര്‍കോട്: ബാബരി മസ്ജിദ് ഭൂമിക്കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലെ അഞ്ച് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിദ് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ സി.ആര്‍.പി.സി 144 പ്രകാരമാണ് നിരോധനാജ്ഞ. നവംബര്‍ 11 രാത്രി 12 മണി വരെ ഇതു തുടരും.

മതനിരപേക്ഷതയ്ക്കും മതസൗഹാര്‍ദത്തിനും പേരുകേട്ട കാസര്‍കോട് ജില്ലയില്‍ അയോധ്യ വിധിയെ തുടര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍, ഛിദ്ര ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടതുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.

ഛിദ്ര ശക്തികളെ ഒറ്റപ്പെടുത്തുന്നതിന്നുള്ള അവസരമായി ഇത് മുഴുവന്‍ ജനങ്ങളും ഉപയോഗിക്കണം. സമാധാനം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി, എല്ലാ സുമനസ്സുകളും മുന്നോട്ടു വരണമെന്ന് അഭ്യര്‍ഥിക്കുന്നു. അതിനായി ഈ അവസരം വിനിയോഗിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അറിയിക്കുന്നു. സമാധാനപരമായ ജീവിതം ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ ഏവരുടെയും സഹകരണം അടുത്ത മൂന്നുദിവസം പ്രതീക്ഷിക്കുകയാണ്. സമാധാനം തകര്‍ത്തു മുതലെടുപ്പ് നടത്തുന്ന ഏതു ശക്തിയെയും ശക്തമായി അടിച്ചമര്‍ത്തുമെന്നും കലക്ടര്‍ അറിയിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെ രാജ്ഭവനിലെ അറ്റ് ഹോം വിരുന്ന് ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

Kerala
  •  a month ago
No Image

നാഗാലാന്റ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു

National
  •  a month ago
No Image

'ചര്‍ച്ചയില്‍ ധാരണയായില്ലെങ്കില്‍ റഷ്യ കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും'; പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പേ ഭീഷണിയുമായി ട്രംപ്

International
  •  a month ago
No Image

വിസാ നിയമങ്ങളില്‍ വമ്പന്‍ പരിഷ്കാരങ്ങളുമായി കുവൈത്ത്; ഈ രാജ്യത്ത് നിന്നുള്ളവര്‍ക്കുള്ള പ്രവേശന വിലക്ക് തുടരും

Kuwait
  •  a month ago
No Image

ഡൽഹിയിൽ ഹുമയൂൺ ഖബറിടത്തിന് സമീപമുള്ള ദർഗയുടെ ഭിത്തി തകർന്നുവീണ് അഞ്ച് മരണം

National
  •  a month ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം: ശക്തമായ മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഇന്റര്‍പോള്‍ അന്വേഷിക്കുന്ന 'മോസ്റ്റ് വാണ്ടഡ്' ചൈനീസ് ക്രിമിനലിനെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  a month ago
No Image

ജമ്മുകശ്മീരിലെ മേഘവിസ്‌ഫോടനം: മരണം 60 ആയി, 500ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

National
  •  a month ago
No Image

റൊണാള്‍ഡോ ഇന്ത്യയിലേക്ക്; പക്ഷേ കളിക്കുക കേരളത്തിലല്ല, ഈ സംസ്ഥാനത്ത്!

Football
  •  a month ago
No Image

'ഞാന്‍ സംസാരിക്കാം, വേണ്ട ഞാന്‍ സംസാരിച്ചോളാം'; യു.പി നിയമസഭയില്‍ ബിജെപി എംഎല്‍എമാര്‍ തമ്മില്‍ തര്‍ക്കം; പരിഹസിച്ച് അഖിലേഷ് യാദവ്

National
  •  a month ago