മാണിയുടേത് രാഷ്ട്രീയ തറവാടിത്തത്തിന് ചേര്‍ന്ന നടപടിയല്ല: വി.എം സുധീരന്
തിരുവനന്തപുരം: മാണിയുടേത് രാഷ്ട്രീയ തറവാടിത്തത്തിന് ചേര്‍ന്ന നടപടിയല്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട്. വി.എം സുധീരന് . ഒന്നിച്ച് നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റതിന് ശേഷം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നത് ശരിയല്ലെന്നും സുധീരന് പറഞ്ഞു.
യു.ഡി.എഫ് യോഗങ്ങളില്‍ ഇതുവരെ പങ്കെടുക്കാത്തത് തീരുമാനം നേരത്തെ എടുത്തതിന്റെ സൂചനയാണ് . മാണി ഇതുവരെ പ്രശ്നങ്ങള്‍ യു.ഡി.എഫ് യോഗത്തില്‍ ഉന്നയിച്ചിട്ടില്ല. യു.ഡി.എഫ് തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നെങ്കില്‍ മാണി മുന്നണി വിടുമായിരുന്നില്ല .ആദ്യ തീരുമാനമെടുത്തു പിന്നീട് കാരണം കണ്ടെത്തുകയാണ് അവര്‍ ചെയ്തതെന്നും പരാജയത്തിലും ഒന്നിച്ചുനില്‍ക്കാനുള്ള സാമാന്യ മര്യാദ മാണി കാട്ടിയില്ലെന്നും സുധീരന് പറഞ്ഞു.
ബര്‍കോഴ ആരോപണം വന്നപ്പോള്‍ മുന്നണി ഒറ്റക്കെട്ടായാണ് നഷ്ടം സഹിച്ചും മാണിയെ സംരക്ഷിച്ചതെന്നും തിരഞ്ഞെടുപ്പില്‍ മാണിയുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ മുന്നണി ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ടെന്നും പറഞ്ഞ സുധീരന് ഭാഗ്യാന്വേഷണവും അവസരവാദവുമാണ് മാണി നടത്തുന്നതെന്നും ആരോപിച്ചു.
കോണ്‍ഗ്രസിനെ ഭിന്നിപ്പിക്കാനോ നേതാക്കളെ വ്യക്തിപരമായി അക്രമിക്കാനോ ആര് രംഗത്ത് വന്നാലും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി അതിനെ നേരിടുമെന്നും സുധീരന് പറഞ്ഞു.
എഴുതി തയ്യാറാക്കിയ കുറിപ്പുമായാണ് സുധീരന് മാധ്യമങ്ങളോട് സംസാരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."