HOME
DETAILS

സ്വര്‍ണക്കടത്ത് കേസ്: ഡി.ആര്‍.ഐ പുനരന്വേഷണം നടത്തണം: മുസ്‌ലിം ലീഗ്

  
backup
November 28, 2018 | 2:43 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%a1%e0%b4%bf

കൊടുവള്ളി: കൊടുവള്ളി സ്വദേശികള്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ പുനരന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് നഗരസഭാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
50 ലക്ഷം രൂപ നല്‍കിയാണ് എല്‍.ഡി.എഫ് കൗണ്‍സിലറടക്കമുള്ള രണ്ടണ്ടു പേര്‍ കേസില്‍നിന്ന് ഒഴിവായത് എന്നാണ് പുതിയ വെളിപ്പെടുത്തലുണ്ടണ്ടായിരിക്കുന്നത്. കേസില്‍ ഇടത് എം.എല്‍.എമാരുടെ ഇടപെടലും അവരുടെ സ്വത്ത് സംബന്ധിച്ചുമുള്ള കാര്യങ്ങളും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണം.
വിവാദ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. ആരോപണമുന്നയിച്ചവര്‍ പൊതുസമൂഹത്തിനു മുന്നില്‍ തെളിവുകള്‍ ഹാജരാക്കാന്‍ തയാറാകണം. വിവാദ ആരോപണമുന്നയിച്ചയാള്‍ ലീഗ് നേതാക്കള്‍ക്കെതിരേ നടത്തിയ ആരോപണങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് വി.കെ അബ്ദു ഹാജി, ജനറല്‍ സെക്രട്ടറി കെ.കെ.എ ഖാദര്‍, അലി മാനിപുരം, എടക്കണ്ടണ്ടി നാസര്‍, ടി.പി നാസര്‍, ഷംസുദ്ദീന്‍ കളത്തിങ്ങല്‍, കെ.സി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  2 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  2 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  2 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  2 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  2 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  2 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  2 days ago