HOME
DETAILS

അന്താരാഷ്ട്ര കടുവാസംരക്ഷണ ദിനം ഇന്ന്: ഇന്ത്യയില്‍ കടുവകളുടെ എണ്ണം വര്‍ധിക്കുന്നു

  
backup
July 28, 2017 | 10:01 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%95%e0%b4%9f%e0%b5%81%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d

പാലക്കാട്: ഇന്ത്യയില്‍ കടുവകളുടെ എണ്ണം വര്‍ധിക്കുന്നതായി ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. ഒരു കടുവപോലും ഇല്ലാതിരുന്ന രാജസ്ഥാനിലെ സരിസ്‌ക്ക സങ്കേതത്തിലടക്കം വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്.
അതേസമയം, കൊല്ലപ്പെടുന്ന കടുവകളുടെ എണ്ണം കൂടിവരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ 50 കടുവാ സംരക്ഷണ കേന്ദ്രങ്ങളിലായി 2,226 കടുവകളുണ്ടെന്നാണ് 2014ല്‍ നടത്തിയ കണക്കെടുപ്പ് വ്യക്തമാക്കുന്നത്. 2010ല്‍ 1,706 കടുവകള്‍ മാത്രമാണുണ്ടായിരുന്നത്. 2017ല്‍ 25 കടുവകള്‍ കൂടി വര്‍ധിച്ചു. ഒരുകാലത്ത് നാലായിരത്തിലധികം കടുവകള്‍ ഇന്ത്യയിലെ കാടുകളില്‍ ഉണ്ടായിരുന്നു. പിന്നീട് തോല്‍, പല്ല്, എല്ല് ,നഖം എന്നിവയ്ക്കായി ഇവയെ കൊന്നൊടുക്കുകയായിരുന്നു.
ഇതിനേത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കടുവകളെ സംരക്ഷിക്കാന്‍ പദ്ധതി തയാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കടുവ സംരക്ഷണ അതോറിറ്റിക്ക് രൂപംനല്‍കിയത്.
സരിസ്‌ക്ക കടുവ സംരക്ഷണ കേന്ദ്രത്തിലെ മുഴുവന്‍ കടുവകളെയും വേട്ടക്കാര്‍ കൊന്നൊടുക്കിയത് മുന്‍പ് പാര്‍ലമെന്റില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് മറ്റൊരു കടുവാ സാങ്കേതത്തില്‍ നിന്ന് ഒരു ജോഡി കടുവകളെ സരിസ്‌ക്കയിലേക്കു കൊണ്ടുവന്നിരുന്നു. അതിലൊരു കടുവയെ വേട്ടക്കാര്‍ കൊന്നതിനെ തുടര്‍ന്ന് അന്നത്തെ രാജസ്ഥാന്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. 2014ല്‍ ഇവിടെ നടത്തിയ കണക്കെടുപ്പില്‍ ഒന്‍പത് കടുവകളെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
കേരളത്തിലും കടുവകളുടെ എണ്ണം കൂടിയിട്ടുണ്ട്. 2010ല്‍ 71 എണ്ണമാണ് ഉണ്ടായിരുന്നത്. 2014ല്‍ ഇത് 136 ആയി വര്‍ധിച്ചതായാണ് അതോറിറ്റിയുടെ കണക്ക്. കേരളത്തില്‍ പെരിയാര്‍, പറമ്പിക്കുളം എന്നിവിടങ്ങളിലാണ് കടുവാ സങ്കേതങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഇവയെ കൂടാതെ മറ്റു വന്യജീവി സങ്കേതങ്ങളിലും കടുവകളുണ്ട്.
കാടുകളുടെ വിസ്തൃതി കുറഞ്ഞതും വേട്ടക്കാരും റിസോര്‍ട്ടുകളും വര്‍ധിച്ചതും മൂലം കടുവകള്‍ നാട്ടിലേക്ക് ഇറങ്ങുന്നുണ്ട്. പറമ്പിക്കുളത്തുനിന്ന് കടുവകള്‍ എസ്റ്റേറ്റുകള്‍ സ്ഥിതിചെയ്യുന്ന നെല്ലിയാമ്പതിയിലെ തോട്ടം മേഖലയിലേക്ക് എത്തുന്നുണ്ട് .
ഇത് മുതലാക്കാനായി റിസോര്‍ട്ട് ലോബികള്‍ വനംമേഖല കേന്ദ്രീകരിച്ച് രാത്രികാല യാത്രകള്‍ നടത്തുന്നത് കടുവകള്‍ക്കും മറ്റു വന്യജീവികള്‍ക്കും ഭീഷണിയുയര്‍ത്തുന്നുണ്ടെന്ന് വന്യജീവി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ കോഓര്‍ഡിനേറ്റര്‍ എസ്. ഗുരുവായൂരപ്പന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  7 days ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  7 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  7 days ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  7 days ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  7 days ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  7 days ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  7 days ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  7 days ago
No Image

റോഡ് അറ്റകുറ്റപ്പണി; ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് ജൂലൈ 17 മുതൽ മൂന്ന് ദിവസത്തെ അവധി; സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

uae
  •  7 days ago
No Image

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  7 days ago