HOME
DETAILS

കായലൂരില്‍ കരുത്തുകാട്ടാന്‍ മുന്നണികള്‍

  
backup
July 28, 2017 | 10:17 PM

%e0%b4%95%e0%b4%be%e0%b4%af%e0%b4%b2%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f

മട്ടന്നൂര്‍: നഗരസഭ രൂപം കൊണ്ട  മുതല്‍ ഇടതിനൊപ്പം നില്‍ക്കുന്ന വാര്‍ഡാണ് കായലൂര്‍.
എല്‍.ഡി.എഫും ബി.ജെ.പിയുമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ കരുത്തുകാട്ടിയത്. വാര്‍ഡ് നിലനിര്‍ത്തി  ഭൂരിപക്ഷം വര്‍ധിപ്പിക്കുകയെന്നതു ലക്ഷ്യമിട്ട് മഹിളാ അസോ. മട്ടന്നൂര്‍ ഏരിയാകമ്മിറ്റിയംഗം  എം. റോജയെയാണ്  എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
കുടുംബശ്രീ പ്രവര്‍ത്തകയും പരിയാരം  സ്വദേശിനിയുമായ ടി. രമ്യയാണ്  യു.ഡി.എഫ്  സ്ഥാനാര്‍ഥി. 2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.എമ്മിലെ വിപി ഇസ്മാഈല്‍ 390 വോട്ട് നേടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ വി. മനോഹരന്‍ 316 വോട്ടാണ് നേടിയത് .
കഴിഞ്ഞ  ഭരണ സമിതി വാര്‍ഡില്‍ നടപ്പിലാക്കിയ വികസന  പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ്  സ്ഥാനാര്‍ഥി  വീടുകള്‍ തോറും കയറി വോട്ടഭ്യര്‍ഥിക്കുന്നത്.
ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഭരണ സമിതിയിലെ കൗണ്‍സിലര്‍ വാര്‍ഡില്‍ നടത്തിയതായും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.റോജ പറഞ്ഞു.
എന്നാല്‍ തുടര്‍ച്ചയായി എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്ന കായലൂരില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്തിയില്ലെന്നും  ഇത്തവണ  കൂടുതല്‍ വോട്ട് ലഭിക്കുമെന്നും യു.ഡി.എഫ്  സ്ഥാനാര്‍ഥി ടി. രമ്യ പറഞ്ഞു. 2002 ല്‍ നടന്ന നഗരസഭ  തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡില്‍ എല്‍.ഡി.എഫ്  സ്ഥാനാര്‍ഥിയായി റോജ  മല്‍സരിച്ചിരുന്നു.
 ആദ്യമായാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായ  രമ്യ മല്‍സര രംഗത്തെത്തുന്നത്. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ 75 വോട്ടിന്റെ  ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ്  സ്ഥാനാര്‍ഥി വി.പി ഇസ്മായില്‍ വിജയിച്ചത്.
 എന്‍.ഡി.എ  സ്ഥാനാര്‍ഥിയായി സി.വി ബീനയും  മല്‍സര രംഗത്തുണ്ട്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിലക്ക് ലംഘിച്ച്‌ രാത്രിയിലും സി.ജെ.പി പ്രതിഷേധം; സമരം ഇന്നും തുടരും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ പിന്മാറില്ലെന്ന് സമരക്കാർ

National
  •  a month ago
No Image

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന്; രാജ്യമെങ്ങും കനത്ത സുരക്ഷ; വിദ്യാർഥികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം 

Kerala
  •  a month ago
No Image

ഇന്നും, നാളെയും എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്; യെല്ലോ അലർട്ട് പുറപ്പെടുവിച്ചു

Kerala
  •  a month ago
No Image

ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  a month ago
No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  a month ago
No Image

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൊളീവിയന്‍ സര്‍ക്കാര്‍

International
  •  a month ago
No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  a month ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  a month ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  a month ago