HOME
DETAILS

കാലിക്കറ്റിനും എം.ജിക്കും സുവര്‍ണ ബാറ്റണ്‍

  
backup
November 28, 2018 | 6:53 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%8e%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95-2

 

മൂഡബിദ്രി: റിലേകളില്‍ റെക്കോര്‍ഡ് നേട്ടവുമായി കാലിക്കറ്റ്, എം.ജി വനിതകള്‍. 4-400 വനിതാ റിലേയില്‍ കാലിക്കറ്റ് സര്‍വകലാശാല വനിതകള്‍ 3:38.08 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്.
ശക്തമായ പോരാട്ടം നടന്ന ഒറ്റലാപ്പിന്റെ റിലേയില്‍ വെള്ളി നേടിയ എം.ജി വനിതകളും (3:40.04) റെക്കോര്‍ഡ് മറികടന്ന പ്രകടനം നടത്തി. ഷഹര്‍ബാന സിദ്ദീഖ്, യു.വി ശ്രുതിരാജ്, അബിത മേരി മാനുവല്‍, ഒളിംപ്യന്‍ ജിസ്‌ന മാത്യു എന്നിവരാണ് കാലിക്കറ്റിനായി സുവര്‍ണ ബാറ്റണ്‍ ഏന്തിയത്. കഴിഞ്ഞ വര്‍ഷം എം.ജി സ്ഥാപിച്ച 3:40.21 സെക്കന്‍ഡ് സമയമാണ് കാലിക്കറ്റ് തിരുത്തിയത്. വനിതകളുടെ 4-100 മീറ്റര്‍ റിലേയില്‍ എം.ജി പുതിയ റെക്കോര്‍ഡുമായാണ് സ്വര്‍ണം നേടിയത്. 46.31 സെക്കന്‍ഡിലായിരുന്നു എം.ജിയുടെ സുവര്‍ണ കുതിപ്പ്.
2009 ല്‍ എം.ജി വനിതകള്‍ തന്നെ സ്ഥാപിച്ച 46.48 സെക്കന്‍ഡ് റെക്കോര്‍ഡ് ബുക്കില്‍നിന്ന് മാഞ്ഞു. എന്‍.എസ് സിമി, കെ.എസ് അഖില, അഖിന ബാബു, എസ്.എസ് സ്‌നേഹ എന്നിവരാണ് സുവര്‍ണ ബാറ്റണുമായി സ്പ്രിന്റ് റിലേയില്‍ കുതിച്ചത്. പുരുഷ വിഭാഗം 4-100 മീറ്റര്‍ റിലേയില്‍ കാലിക്കറ്റ് സ്വര്‍ണം നേടി.
40.88 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് കാലിക്കറ്റ് സ്വര്‍ണം സ്വന്തമാക്കിയത്. കെ.പി അജ്മല്‍, നിബിന്‍ ബിജു, ടി. മിഥുന്‍, കെ.പി അശ്വിന്‍ എന്നിവരാണ് സുവര്‍ണ നേട്ടത്തിലേക്ക് ബാറ്റണേന്തിയത്. 41.04 സെക്കന്‍ഡില്‍ എം.ജി വെള്ളി നേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; സഊദിയിൽ നിന്നെത്തിയ ആൾക്ക് രോഗബാധ 

Kerala
  •  a month ago
No Image

ജാർഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ്; കോൺഗ്രസിന്റെ ഉറച്ച സീറ്റ് എൻ.ഡി.എ പിന്തുണച്ച സ്വതന്ത്രൻ പിടിച്ചെടുത്തു

National
  •  a month ago
No Image

ഇംഗ്ലീഷ് ചരിത്രത്തിൽ ഇനി രണ്ടേ രണ്ട് പേർ; ഇതിഹാസ താരത്തിന്റെ സിംഹാസനത്തിലേക്ക് നായകന്റെ മാസ് എൻട്രി!

Football
  •  a month ago
No Image

യുഎസ്-ഇറാൻ സമാധാന കരാർ; തൊഴിൽ നഷ്ടവും ശമ്പള വെട്ടിക്കുറവും മൂലം പ്രതിസന്ധിയിലായ യുഎഇ പ്രവാസികൾ പുത്തൻ പ്രതീക്ഷയിൽ

uae
  •  a month ago
No Image

"ചോദ്യം ചെയ്യാൻ ദളിതന് എന്ത് അധികാരം" ? ആർ.എസ്.എസിന്റെ സ്വത്ത് പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട പ്രിയങ്ക് ഖാർഗെയ്ക്കെതിരെ ജാതി അധിക്ഷേപവുമായി ബി.ജെ.പി എം.പി

National
  •  a month ago
No Image

ചരിത്രനേട്ടത്തിലും നിഴലായി സിആർ7; പോർച്ചുഗലിന് ആശങ്കയായി റൊണാൾഡോയുടെ ഫോം ഔട്ട്

Football
  •  a month ago
No Image

ഇന്ത്യൻ ചരിത്രത്തിൽ അഞ്ചാമനായി ഹിറ്റ്മാൻ; സച്ചിനും കോഹ്‌ലിയും വാഴുന്ന ഇതിഹാസ ലിസ്റ്റിലേക്ക് രോഹിത് ശർമയുടെ മാസ് എൻട്രി!

Cricket
  •  a month ago
No Image

ബ്ലഡ് ബാങ്ക് കോള്‍ഡ് റൂമുകളുടെ കോപ്പര്‍ വയറുകള്‍ മോഷണം പോയി; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രക്തം സൂക്ഷിക്കാന്‍ സംവിധാനമില്ല, പ്രതിസന്ധി

Kerala
  •  a month ago
No Image

തീ തുപ്പുന്ന കാറുമായി റോഡിലിറങ്ങി വിദ്യാര്‍ഥികള്‍; കാര്‍ കസ്റ്റഡിയിലെടുത്ത് എം.വി.ഡി

Kerala
  •  a month ago
No Image

"മമതയെ അപായപ്പെടുത്താൻ കേന്ദ്രത്തിന്റെ ഗൂഢാലോചന?" 20 വർഷത്തെ വിശ്വസ്തനായ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റി; വീടിന് മുന്നിൽ കാവൽ പോലുമില്ലെന്ന് തൃണമൂൽ കോൺഗ്രസ് 

National
  •  a month ago