HOME
DETAILS

ഇന്ത്യൻ ചരിത്രത്തിൽ അഞ്ചാമനായി ഹിറ്റ്മാൻ; സച്ചിനും കോഹ്‌ലിയും വാഴുന്ന ഇതിഹാസ ലിസ്റ്റിലേക്ക് രോഹിത് ശർമയുടെ മാസ് എൻട്രി!

  
June 18, 2026 | 1:32 PM

rohit sharma 14000 list a runs record india vs afghanistan 2nd odi malayalam news

ലഖ്‌നൗ: അഫ്ഗാനിസ്താനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ അർധസെഞ്ച്വറി നഷ്ടമായെങ്കിലും കരിയറിലെ ചരിത്രനേട്ടവുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ. ലിസ്റ്റ് എ (List A) ക്രിക്കറ്റിൽ 14,000 റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം എന്ന റെക്കോർഡാണ് ഹിറ്റ്മാൻ സ്വന്തമാക്കിയത്. ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് രോഹിത് ഈ നാഴികക്കല്ല് പിന്നിട്ടത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ (21,999 റൺസ്), വിരാട് കോഹ്‌ലി (16,447 റൺസ്) എന്നിവരടങ്ങുന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റിംഗ് നിരയിലേക്കാണ് രോഹിത് ശർമയും ഇപ്പോൾ അഞ്ചാമനായി എത്തിയിരിക്കുന്നത്. മത്സരത്തിൽ 39 പന്തിൽ നിന്ന് 48 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്.

റൺമല തീർത്ത് ഇന്ത്യ; ഗില്ലിനും ഇഷാനും തകർപ്പൻ സെഞ്ച്വറി

മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്താൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രോഹിത് നൽകിയ മികച്ച തുടക്കത്തിന് പിന്നാലെ അഫ്ഗാൻ ബൗളർമാരെ നിലംപരിശാക്കി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ഇഷാൻ കിഷനും സെഞ്ച്വറിയോടെ തകർത്തടിച്ചപ്പോൾ ഇന്ത്യ 49.5 ഓവറിൽ 402 റൺസിന് ഓൾഔട്ടായി.

യുവതാരം ശുഭ്മൻ ഗിൽ 110 പന്തിൽ നിന്ന് 22 ഫോറുകളുടെയും 2 സിക്സറുകളുടെയും അകമ്പടിയോടെ 154 റൺസ് വാരിക്കൂട്ടി. ഗില്ലിന്റെ കരിയറിലെ 21-ാം അന്താരാഷ്ട്ര സെഞ്ച്വറിയാണിത്. വെടിക്കെട്ട് ബാറ്റിംഗുമായി അഫ്ഗാൻ നിരയെ വിറപ്പിച്ച വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ 79 പന്തിൽ നിന്ന് 125 റൺസ് നേടി. 7 സിക്സറുകളും 14 ഫോറുകളും അടങ്ങുന്നതായിരുന്നു കിഷന്റെ കരിയറിലെ മൂന്നാം അന്താരാഷ്ട്ര സെഞ്ച്വറി പ്രകടനം. എന്നാൽ മധ്യനിരയിൽ മറ്റാർക്കും കാര്യമായ സ്കോർ കണ്ടെത്താൻ സാധിച്ചില്ല.

അഫ്ഗാനിസ്താന് വേണ്ടി നങ്കയാലിയ ഖരോട്ട് നാല് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. സ്റ്റാർ സ്പിന്നർ റാഷിദ് ഖാൻ മൂന്ന് വിക്കറ്റും അല്ലാ ഖസൻഫാർ, മുഹമ്മദ് സലീം എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

കൂറ്റൻ തോൽവി നുണഞ്ഞ് അഫ്​ഗാൻ പട 

403 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്താൻ ഇന്ത്യൻ ബൗളിംഗ് കരുത്തിന് മുന്നിൽ കട പുഴകി വീഴുകയായിരുന്നു. 232 റൺസിനാണ് അഫ്​ഗാൻ ബാറ്റേഴ്സ് കൂടാരം കേറിയത്.ഇന്ത്യ 170 റൺസിന്റെ വമ്പൻ വിജയമാണ് കൈപിടിയിലാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  8 hours ago
No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  8 hours ago
No Image

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൊളീവിയന്‍ സര്‍ക്കാര്‍

International
  •  8 hours ago
No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  9 hours ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  9 hours ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  9 hours ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  10 hours ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  10 hours ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  10 hours ago