HOME
DETAILS
MAL
റോസ് വാലി തട്ടിപ്പ്: 293 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
backup
July 28 2017 | 22:07 PM
കൊല്‍ക്കത്ത: ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളില്‍ നിരവധിപേര്‍ കബളിപ്പിക്കപ്പെട്ട റോസ് വാലി ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് 293 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കണ്ടുകെട്ടി.
കള്ളപ്പണ ഇടപാട് തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇവ കണ്ടുകെട്ടിയതെന്ന് ഡയരക്ടറേറ്റ് അറിയിച്ചു. ഇതുവരെ 1,950 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്.
റോസ് വാലി ചിട്ടി ചെയര്മാന് ഗൗതം കുണ്ഡുവും മറ്റ് ചിലരുമാണ് തട്ടിപ്പു നടത്തിയത്. ഇവര്‍ക്കെതിരേ 2014ല്‍ തന്നെ കേസെടുത്തിരുന്നു. 2015ല്‍ ചെയര്‍മാനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്.
ഇയാള്‍ക്കെതിരേ ഒട്ടേറെ കേസുകളാണ് സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റും എടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."