മിസോറാം ലോട്ടറിയെന്ന പേരില്‍ സാന്റിയാഗോ വീണ്ടും; പരസ്യം ദേശാഭിമാനിയില്‍; വെട്ടിലായി സി.പി.എം
തിരുവനന്തപുരം: മലയാളികളുടെ പോക്കറ്റില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഇതര സംസ്ഥാന ലോട്ടറി സാന്റിയാഗോ വീണ്ടുമെത്തുന്നു. മിസോറാം ലോട്ടറിയെന്ന പേരിലാണ് ലോട്ടറി രാജാവ് സാന്റ്യാഗോ മാര്‍ട്ടിന്റെ വരവ്. പത്രപ്പരസ്യത്തിലൂടെയാണ് വില്ലന്‍ രംഗപ്രവേശനം ചെയ്തിരിക്കുന്നത്. പര്സം ചെയ്തതോ സി.പി.എം മുഖപത്രമായ ദേശാഭിമാനിയും. നിയമവിരുദ്ധമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി പരസ്യം പാര്‍ട്ടിപത്രത്തില്‍ തന്നെ അച്ചടിച്ചുവന്നത് സി.പി.എമ്മിനെ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ്.
സി.പി.എമ്മിനെ പിടിച്ചുലച്ച വിവാദമാണ് സാന്റിയാഗോ മാര്‍ട്ടിനും ദേശാഭിമാനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്. മാര്‍ട്ടിനില്‍ നിന്ന് സംഭാവനയായി വാങ്ങിയ 2 കോടി രൂപ പിന്നീട് തിരികെ നല്‍കേണ്ടി വന്നു. പാര്‍ട്ടി ചാനലിലാലായിരുന്നു അക്കാലത്ത് ലോട്ടറി നറുക്കെടുപ്പിന്റെ ലൈവ് ടെലികാസ്റ്റും പ്രത്യക്ഷപ്പെട്ടത്.
ഏറെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് വി.എസ് അച്യുതാനന്ദന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറികളെ കേരളത്തില്‍ നിന്ന് കെട്ടുകെട്ടിച്ചത്.
ജി.എസ്.ടിയുടെ മറ പിടിച്ചാണ് അന്യസംസ്ഥാന ലോട്ടറികളുടെ കടന്നുവരവ്. കേരള ലോട്ടറിയെക്കാള്‍ ഉയര്‍ന്ന നികുതി ചുമത്തി അന്യസംസ്ഥാന ലോട്ടറികളെ ചെറുക്കാമെന്ന ധനമന്ത്രിയുടെ വാദവും ഇതോടെ പൊളിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."