മണലൂര്‍ മണ്ഡലത്തെ തരിശു രഹിതമാക്കാന്‍ കര്‍മപദ്ധതിയുമായി എം.എല്‍.എ
മണലൂര്‍: മണലൂര്‍ നിയോജക മണ്ഡലത്തെ ഭൂപ്രകൃതിക്ക് അനുസരിച്ച് തരംതിരിച്ച് തരിശ് കിടക്കുന്ന മുഴുവന്‍ ഭൂമിയിലും വിവിധ കൃഷികള്‍ ഇറക്കുന്നതിന് മുരളി പെരുനെല്ലി എം.എല്‍.എ യുടെ നേതൃത്യത്തില്‍ കര്‍മ്മപദ്ധതിക്ക് രൂപം നല്‍കി. വിവിധ പഞ്ചായത്തുകളിലായി286.6 ഹെക്ടര്‍ തരിശ് ഭൂമിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഇവ അതാത് പ്രദേശത്തെ പ്രത്യേകതകള്‍ കണക്കാക്കി ആവശ്യമുള്ള കൃഷിയിറക്കാനുള്ള കര്‍മ്മ പദ്ധതി തയാറാക്കും. ഒരു പൂകൃഷി, ഇരു പൂകൃഷി എന്നിവയെല്ലാം സാധ്യതകളും സാഹചര്യങ്ങളും പരിഗണിച്ചാകും നിശ്ചയിക്കുക. പദ്ധതി രൂപീകരണ യോഗം മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി കെ രവീന്ദ്രന്‍, അരിമ്പൂര്‍, വാടാനപ്പള്ളി. എളവള്ളി, പാവറട്ടി, ചൂണ്ടല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുജാത മോഹന്‍ ദാസ് ,ഷിജിത്ത് വടുക്കുംചേരി, യു.കെ ലതിക, എന്‍ പി കാദര്‍ മോന്‍, കരീം ചൂണ്ടല്‍, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.മനോഹരന്‍, മുല്ലശ്ശേരി ബ്ലോക്ക് കൃഷി അസിഡയറക്ടര്‍ വി.സന്ധ്യ, വിവിധ കൃഷി ഓഫിസര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. നോഡല്‍ ഓഫിസര്‍ ശ്രീലത പദ്ധതി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."