അജിത് പവാറിന് അധികാരമോഹം, ബി.ജെ.പിയുടെ വലയില്‍ പവാര്‍ വീണു, എന്തുവന്നാലും കേരളത്തില്‍ എന്‍.സി.പി ഇടതു സര്‍ക്കാരിനൊപ്പമെന്നും നേതാക്കള്‍
തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ അട്ടിമറി നടത്തിയത് ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെട്ടാണെന്ന് എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി.പീതാംബരന്. അജിത് പവാറിന് അധികാരമോഹമുണ്ടായിരിക്കാം. അദ്ദേഹത്തോടൊപ്പം ഒരു ചെറിയ വിഭാഗത്തെ അടര്‍ത്തിയെടുത്ത് അധികാരം പിടിക്കുന്ന നാടകമാണ് ബി.ജെ.പി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം എന്‍.സി.പി കേരള ഘടകം ഇടതുപക്ഷത്തോടൊപ്പം തന്നെയാണെന്ന് മാണി.സി കാപ്പന് എം.എല്‍.എയും തോമസ് ചാണ്ടി എം.എല്‍.എയും പറഞ്ഞു. കൂറുമാറിയവരെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ വലയില്‍ അജിത് പവാര്‍ വീണു. ബി.ജെ.പിയോടൊപ്പം പോകാനുള്ള അജിത് പവാറിന്റെ നീക്കത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എന്‍.സി.പി പാര്‍ട്ടിയുടെ നയപരിപാടികളില്‍ ഉറച്ചുനില്‍ക്കുമെന്ന് പീതാംബരന് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു ബി.ജെ.പിയുടെ ജനാധിപത്യ വിരുദ്ധമായ നടപടികളുടെ മറ്റൊരുദാഹരണമാണ് മഹാരാഷ്ട്രയില്‍ കണ്ടത്. കുറച്ചുപേര്‍ കൂറുമാറിപ്പോയാല് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയെന്ന് പറയാനാവില്ല. വ്യക്തിപരമായ താല്പര്യങ്ങള് സംരക്ഷിക്കാന്‍ പോയവരെ തള്ളിപ്പറയുകതന്നെ ചെയ്യും. ജനങ്ങള്‍ അവര്‍ക്കെതിരാണ്. അവര്‍ തെറ്റുതിരുത്തി തിരിച്ചവരുമെന്ന് തന്നെയാണ് വിശ്വാസമെന്നും ടി.പി പീതാംബരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."