HOME
DETAILS

പരിശോധന നിലച്ചു; കേരളത്തിലേക്ക് വിഷപ്പാല്‍ ഒഴുകുന്നു

  
backup
December 01 2018 | 03:12 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4-2

കൊച്ചി: ചെക്ക് പോസ്റ്റുകളിലെ പരിശോധനകള്‍ നിലച്ചതോടെ അതിര്‍ത്തികടന്ന് വിഷപ്പാല്‍ കേരളത്തിലേക്ക് ഒഴുകുന്നു. പാലിലെ മായം കണ്ടെത്തുന്നതിനും ഗുണമേന്മയില്ലാത്ത പാല്‍ കേരളത്തില്‍ എത്തുന്നത് തടയുന്നതിനുമാണ് അതിര്‍ത്തികളില്‍ ക്ഷീരചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഇപ്പോള്‍ ഉത്സവകാലഘട്ടങ്ങളില്‍ മാത്രമാണ് ഈ ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനം. പാലക്കാട് മീനാക്ഷിപുരം, കൊല്ലം ആര്യങ്കാവ്, കുമളി, അമരവിള തുടങ്ങിയിടങ്ങളിലാണ് ക്ഷീരവകുപ്പിന്റെ നേതൃത്വത്തില്‍ ക്ഷീര ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നത്. പ്രളയത്തിന്‌ശേഷം ഇവയില്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതമാണ്. ഇതിനിടയില്‍ ഇവിടങ്ങളിലെ ജീവനക്കാരെ മറ്റു സ്ഥലങ്ങളില്‍ വിന്യസിക്കാന്‍ വകുപ്പ് തലത്തില്‍ നടപടിയും ആരംഭിച്ചിട്ടുണ്ട്.
ചെക്ക് പോസ്റ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ തന്നെ വേണ്ടത്ര ഉദ്യോഗസ്ഥരോ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ ഇവിടങ്ങളില്‍ പരിശോധനകള്‍ കാര്യമായി നടന്നിരുന്നില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയപ്പോള്‍ പരിശോധന പൂര്‍ണമായും നിലച്ചു. ഇതേ തുടര്‍ന്നാണ് മായം ചേര്‍ത്ത പാല്‍ സംസ്ഥാനത്ത് എത്തുന്നത് വ്യാപകമായത്. വിവിധ രാസപദാര്‍ഥങ്ങള്‍ക്ക് പുറമെ ചില ആന്റിബയോട്ടിക്കുകളും പാല്‍പൊടിയും കലക്കിയുണ്ടാക്കുന്ന കൃത്രിമ പാല്‍ സംസ്ഥാനത്ത് വ്യാപകമായി പ്രചാരത്തിലുണ്ടെന്ന് ക്ഷീര വികസന വകുപ്പിന്റെ വിവിധ പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പരിശോധനയ്ക്ക് ക്ഷീര ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചത്. പാല്‍ കേടുകൂടാതിരിക്കാന്‍ ഫോര്‍മാലിന്‍, സോഡാപ്പൊടിപോലുള്ള പദാര്‍ഥങ്ങള്‍ കലര്‍ത്തുന്നതായും ക്ഷീരവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. പരിശോധനകളെ അതിജീവിക്കാനും പാല്‍ ശീതീകരിക്കുന്നതുമൂലമുണ്ടാകുന്ന ഭാരിച്ച ചെലവ് ഒഴിവാക്കി ലാഭം കൊയ്യാനുമാണ് ആന്റിബയോട്ടിക്കുകള്‍ കലര്‍ത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. പാലില്‍ ആന്റിബയോട്ടിക്കുകള്‍ ചേര്‍ക്കുന്നത് കണ്ടെത്താന്‍ ക്ഷീരവികസനവകുപ്പിന്റെ ആലത്തൂരിലെ സെന്‍ട്രല്‍ ലാബില്‍ മാത്രമെ നിലവില്‍ സംവിധാനമുള്ളൂ. ഇവിടത്തെ പരിശോധനാഫലം വരുന്നതുവരെ കാത്തുനിന്നാല്‍ പാല്‍കേടാവും. ഇതേ തുടര്‍ന്ന് വല്ലപ്പോഴും മാത്രമാണ് ഇവിടെ പരിശോധന നടക്കുന്നത്.
ശീതീകരിക്കുന്ന പാല്‍ അഞ്ച് മണിക്കൂറിലധികം അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കവര്‍പാലുകള്‍ ദിവസങ്ങളോളം കേടാകാതിരിക്കും. ഫോര്‍മാലിന്‍ ചേര്‍ക്കുന്നതുകൊണ്ടാണ് പാല്‍ കേടാകാതെ ഇരിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പിന്നീടാണ് എളുപ്പത്തില്‍ കണ്ടുപിടിക്കാനാകാത്ത ആന്റിബയോട്ടിക് പാലില്‍ കലര്‍ത്തല്‍ വ്യാപകമായത്. പ്രളയത്തില്‍ സംസ്ഥാനത്ത് ഏകദേശം എണ്ണായിരത്തോളം പശുക്കളായിരുന്നു ചത്തൊടുങ്ങിയത്. മില്‍മയ്ക്ക് പ്രതിദിനം രണ്ടരലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണ് ഉണ്ടായത്. ഇതോടെ പാല്‍ക്ഷാമം രൂക്ഷമായി. ഇതേ തുടര്‍ന്നാണ് വലിയതോതില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് പാല്‍ എത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  15 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  15 days ago
No Image

ഇസ്ലാമബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  15 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  15 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  15 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  15 days ago
No Image

ശബരിമല പതിനെട്ടാം പടിയിലെ പൊലിസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി

Kerala
  •  15 days ago
No Image

ലുലു എക്‌സ്‌ചേഞ്ച് ഒമാൻ്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു.

oman
  •  15 days ago
No Image

ആലപ്പുഴയിൽ വീട്ടമ്മയക്ക് കോടാലി കൊണ്ട് വെട്ടേറ്റു; പ്രതി പിടിയിൽ

Kerala
  •  15 days ago
No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  15 days ago