തെറ്റ് ചെയ്തിട്ടില്ല, ഉദ്ദേശ്യശുദ്ധിയിലും പിഴവില്ല: നവാസ് ശരീഫ്
ഇസ്‌ലാമാബാദ്: തനിക്കെതിരേയുണ്ടായ കോടതി വിധിയില്‍ അതൃപ്തി അറിയിച്ച് പുറത്താക്കപ്പെട്ട പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. തന്റെ ഉദ്ദേശ്യശുദ്ധി ശരിയായിരുന്നു. കുറ്റം ചെയ്തിട്ടില്ല. പുറത്താക്കാന്‍ കാരണം എന്താണെന്ന് ഇപ്പോഴും മനസിലായിട്ടില്ലെന്ന് അദ്ദേഹം പാര്‍ട്ടിയുടെ പാര്‍ലമെന്ററി കമ്മിറ്റി യോഗത്തില്‍ പറഞ്ഞു. തനിക്കെതിരേ ഉന്നയിക്കപ്പെട്ട അഴിമതി ആരോപണം അയോഗ്യത കല്‍പിക്കാന്‍ മാത്രം സത്യമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടനിലും സഊദിയിലും താന്‍ ആറു മാസത്തില്‍ കൂടുതല്‍ ജീവിച്ചിട്ടില്ലെന്നത് സത്യമാണ്. മറ്റു രാജ്യങ്ങളിലും സന്ദര്‍ശിച്ചാണ് മടങ്ങിയത്. ലണ്ടനാണ് തങ്ങളുടെ രാഷ്ട്രീയ കേന്ദ്രം. ദുബൈയില്‍ നിന്ന് ആറു മാസം കൂടുമ്പോള്‍ തനിക്ക് വിസ അനുവദിച്ചിരുന്നു. തന്നെ പുറത്താക്കപ്പെട്ടപ്പോള്‍ രാജ്യത്തു നിന്ന് പുറത്തുപോകല്‍ പ്രയാസമായിരുന്നു. നിയമപരമായ രീതിയിലാണ് രാജ്യം വിട്ടതും വിദേശയാത്ര നടത്തിയതും.
തന്റെ മകന്‍ നിയമപരമായാണ് വിദേശത്ത് കമ്പനി നടത്തുന്നതെന്നും അവന്‍ എന്നെ കമ്പനിയുടെ ചെയര്‍മാനാക്കുകയായിരുന്നുവെന്നും ശമ്പളം നല്‍കാമെന്ന് പറഞ്ഞെന്നും നവാസ് ശരീഫ് പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു. അയോഗ്യത ഭയന്ന് ശമ്പളം വാങ്ങിയിരുന്നില്ല. തന്റെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നതാണ്. അത് തന്റെ മകന്റെ കമ്പനിയാണ്. അല്ലാതെ സര്‍ക്കാര്‍ സ്ഥാപനമല്ല. താന്‍ അതില്‍ നിന്ന് കോടികള്‍ സമ്പാദിച്ചിട്ടുമില്ല. ചിലര്‍ തന്നോട് രാജി ആവശ്യപ്പെട്ടു. ജീവിതം മലര്‍മെത്തയല്ലെന്നും താനിരിക്കുന്നത് മുള്‍ക്കിരീടത്തിലാണെന്നും അവരോട് പറഞ്ഞു. താന്‍ തെറ്റുചെയ്തിട്ടില്ലെന്നും നവാസ് ശരീഫ് ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."