ഗാര്‍ഹിക പീഡനം: ഭര്‍ത്താവിനും അമ്മക്കും സഹോദരിക്കും തടവുശിക്ഷ
പൊന്നാനി: വിവാഹസമ്മാനമായി ലഭിച്ച സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ അമ്മക്കും സഹോദരിക്കും ചാവക്കാട് മജിസ്ട്രേറ്റ് കോടതി രണ്ടുവര്‍ഷം തടവും 5000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
മമ്മിയൂര്‍ കോത്തുള്ളി ശ്രീനിവാസന്റെ മകന് സുനില്‍ (47), അമ്മ ജാനകി (70), സഹോദരി സരിത (40) എന്നിവരെയാണ് മജിസ്ട്രേറ്റ് കെ.ബി വീണ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം.
വെളിയങ്കോട് ഗ്രാമം സ്വദേശിനി അയിനിക്കല്‍ കൃഷ്ണന്‍കുട്ടിയുടെ മകള്‍ ദര്‍ശനയുടെ പരാതിയിലാണ് വിധി. സുനിലും ദര്‍ശനയും തമ്മില്‍ 2007ലാണ് വിവാഹിതരായത്. വിവാഹസമയത്ത് സമ്മാനമായി ലഭിച്ച 25 പവന് ആഭരണങ്ങളും 50,000 രൂപയും കൈക്കലാക്കിയശേഷം കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭര്‍ത്താവ് സുനിലും അമ്മയും സഹോദരിയും ചേര്‍ന്ന് മര്‍ദിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നുമാണു പരാതി. പരാതിക്കാരിക്കു വേണ്ടി എ.പി.പി ശ്രീകുമാര്‍, അഡ്വ. സി. സുഭാഷ് കുമാര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."