ക്വിറ്റ് ഇന്ത്യാദിനത്തില്‍ ലഹരിക്കെതിരേ മനുഷ്യച്ചങ്ങല തീര്‍ക്കുന്നു
താമരശ്ശേരി: ബാലുശ്ശേരി സര്‍ക്കിള്‍ ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജനകീയ ലഹരിവിരുദ്ധ കൂട്ടായ്മയായ 'ഓപറേഷന് മുക്തി'യുടെ ഭാഗമായി ഒന്‍പതിന് ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ലഹരിക്കെതിരേ മനുഷ്യച്ചങ്ങല തീര്‍ക്കുന്നു. രാവിലെ 10.30നു സംസ്ഥാനപാതയില്‍ സ്റ്റേഷന് അതിര്‍ത്തിയായ പൂനൂര് പാലം മുതല്‍ ഉള്ള്യേരി 19 വരെയാണു മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്.
പരിപാടിയുടെ പ്രചരണാര്‍ഥം ഇന്ന് ഉച്ചയ്ക്ക് 2.30ന് പൂനൂര് ഗാഥ കോളജിന്റെ ആഭിമുഖ്യത്തില്‍ ടൗണില്‍ ലഹരിവിരുദ്ധ കൊളാഷ് സംഘടിപ്പിക്കും. ഒന്പതിനു രാവിലെ 10.30നു നടക്കുന്ന മനുഷ്യച്ചങ്ങലയില്‍ ഇശാഅത്ത് പബ്ലിക് സ്കൂള്‍, ആര്‍ട്സ് കോളജ്, ഗാഥാ കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള 2,000 വിദ്യാര്‍ഥികള്‍ അണിനിരക്കും. പൂനൂരില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ ഗിരീഷ് തേവള്ളി അധ്യക്ഷനായി. ജനമൈത്രി ബീറ്റ് ഓഫിസര്‍ പി. സജി, സ്വാഗതസംഘം ജന. കണ്‍വീനര്‍ പി.കെ മോഹനന് മാസ്റ്റര്‍, ജന. കോഡിനേറ്റര്‍ പ്രദീപന് മാസ്റ്റര്‍ ക്ലാസെടുത്തു.
ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.പി സക്കീന, ഗ്രാമപഞ്ചായത്തംഗങ്ങളായ സാജിത എ.പി രാഘവന്, കെ. അബ്ദുല്‍ മജീദ്, സി.പി കരീം മാസ്റ്റര്‍, കെ. അബൂബക്കര്‍ മാസ്റ്റര്‍, കെ. ബാലകൃഷ്ണന് മാസ്റ്റര്‍, ടി.എം അബ്ദുല്‍ ഹക്കീം, എം.കെ പത്മനാഭന്, ജയപ്രകാശ്, ഫൈസല്‍, ഉബൈദ് മങ്ങാട്, പി.എച്ച് ഷമീര്‍, കെ.എ ഹര്‍ഷാദ്, ഫസല്‍വാരിസ് സംസാരിച്ചു. ഭാരവാഹികളായി ഗിരീഷ് തേവള്ളി (ചെയര്മാന്), കെ. അബ്ദുല്‍ മജീദ് (കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."