സെന്‍കുമാറിനെതിരെ പ്രതിഷേധത്തെരുവും ഒപ്പുശേഖരണവും
മണ്ണാര്‍ക്കാട് : ടി.പി സെന്‍കുമാറിനെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണല്‍ അംഗമാക്കരുതെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി മണ്ണാര്‍ക്കാട് ഏരിയ മണ്ണാര്‍ക്കാട് ബസ് സ്റ്റാന്റ് പരിസരത്തു 'പ്രതിഷേധത്തെരുവ് 'സംഘടിപ്പിച്ചു. മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ വിവാദ പ്രസ്താവനയിലൂടെ വിദ്വേഷത്തിന്റെ പ്രചാരകനായി മാറിയ സാഹചര്യത്തില്‍ സാമൂഹിക അസന്തുലിതത്വവും വര്‍ഗീയ ചേരിതിരിവും ഉണ്ടാക്കാന്‍ ശ്രമിച്ച വ്യക്തി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണല്‍ അംഗമായി വരുന്നത് കേരളീയ പ്രബുദ്ധതയെയും ജനാധിപത്യ ബോധത്തെയും സമൂഹത്തിന്റെ കെട്ടുറപ്പിനെയും സാരമായി പരിക്കേല്‍പ്പിക്കാന്‍ സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ ടി.പി സെന്‍കുമാറിനെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണല്‍ അംഗമാക്കരുതെന്ന് പ്രതിഷേധത്തരുവ് ഐക്യകണ്‌ഠ്യേന ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് പി.നൗഷാദ്, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ബിലാല്‍ മുഹമ്മദ്, പി.ഡി.പി ജില്ല സെക്രട്ടറി ഷാഹുല്‍ ഹമീദ്, സാമൂഹിക പ്രവര്‍ത്തകന്‍ ബാവിക്ക ചിറക്കല്‍പടി, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് എന്‍.എന്‍.കുറുപ്പ്, സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ് മന്‍സൂര്‍ കൊറ്റിയോട്, ജില്ലാ സമിതിയംഗം ഷാക്കിര്‍ അഹമ്മദ്, ഫ്രറ്റേണിറ്റി ജില്ലാ സമിതിയംഗം ഷാജഹാന്‍ കാരൂക്കില്‍, എസ്.ഐ.ഒ ജില്ലാ സമിതിയംഗം ഒ.അഷ്ഫാഖ് സംസാരിച്ചു.ഈ സെന്‍കുമാറിനെ ട്രിബൂണല്‍ അംഗമാക്കുന്നതിനെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് രാഷ്ട്രപതിക്കു സമര്‍പ്പിക്കുന്ന ഭീമ ഹര്‍ജിയില്‍ മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ: എന്‍. ഷംസുദ്ദീന്‍ ഒപ്പു രേഖപ്പെടുത്തി ഏരിയ തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുന്‍ എം.എല്‍.എ.മാരായ ജോസ് ബേബി, കളത്തില്‍ അബ്ദുല്ല, ആര്‍ എം പി സംസ്ഥാന സമിതിയംഗം രാധാകൃഷ്ണന്‍ മണ്ണാര്‍ക്കാട്, പിഡിപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മച്ചിങ്ങല്‍ സിദ്ദീഖ്, പൗരപ്രമുഖരായ സലാം എഞ്ചിനീയര്‍, പ്രൊഫ സി ജെ എ സലാം മുന്‍ മണ്ണാര്‍ക്കാട്, പോസ്റ്റ് മാസ്റ്റര്‍ എം പി ഹംസക്കുട്ടി, അബ്ദുല്ല ഹാജി ,എസ് എീ സൈനുദ്ദീന്‍, കെ ബി എം സലീം എന്നിവരുള്‍പ്പെടെ മണ്ണാര്‍ക്കാട്ടെ നൂറുകണക്കിനു പേര്‍ ഭീമ ഹരജിയില്‍ ഒപ്പു വെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."