കാസ്രോട്ടോത്സവത്തിന് തിരിതെളിഞ്ഞു
ഐങ്ങോത്ത്: ഒഴുകിയെത്തിയ ആയിരക്കണക്കിന് കലാസ്വാദകരെ സാക്ഷിയാക്കി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട്ട് തിരി തെളിഞ്ഞു. ഇനി കലയുടെ വിസ്മയങ്ങള്‍ പെയ്ത് നിറയുന്ന നാല് ദിനങ്ങള്‍.
പ്രധാനവേദിയായ ഐങ്ങോത്ത് പൊതുവിദ്യഭ്യാസ ഡയക്ടര്‍ കെ. ജീവന്‍ ബാബു പതാക ഉയര്‍ത്തിയതോടെയാണ് കലാ മാമാങ്കത്തിന് തുടക്കമായത്.
നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയായി.
[caption id="attachment_795180" align="aligncenter" width="630"] ഉദ്ഘാടന പരിപാടിയില്‍ നിന്ന്. ഫോട്ടോ: ജ്യോതിഷ് പുത്തന്‍സ്[/caption]
നടന്‍ ജയസൂര്യ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന്, എം. രാജഗോപാലന്‍, എം.സി ഖമറുദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അഥിതികളായി പങ്കെടുത്തു.
28 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. എല്ലാവേദികളും ആസ്വാദകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എങ്കിലും ചില വേദികളില്‍ മത്സരം തുടങ്ങാന്‍ വൈകി. ഒന്നാം വേദിയില്‍ മത്സരം തുടങ്ങിയത് 12 മണിയോടെയാണ്. ഉദ്ഘാടനസമ്മേളനം കഴിഞ്ഞ് 10 മണിക്ക് തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."