HOME
DETAILS
MAL
സൗജന്യ മരുന്ന് കഞ്ഞിയുമായി പൂപ്പള്ളിക്കാവ് കരയോഗം
backup
July 31 2017 | 19:07 PM
മുഹമ്മ: കര്‍ക്കിടകത്തില്‍ സൗജന്യ മരുന്ന് കഞ്ഞി വിതരണവുമായി പൂപ്പള്ളിക്കാവ് കരയോഗം. ജാതി മത ഭേദമന്യേ നിത്യേനെ അഞ്ഞൂറോളം പേര്‍ക്കാണ് മരുന്ന് കഞ്ഞി നല്‍കുന്നത്. പൂപ്പളളിക്കാവ് 5621-ാം നമ്പര്‍ കരയോഗത്തിലെ അംഗങ്ങള്‍ പ്രത്യേക ഫണ്ട് സമാഹരിച്ചാണ് സൗജന്യ മരുന്ന് കഞ്ഞി വിതരണം ചെയ്യുന്നത്്. പച്ചമരുന്നുകള്‍ നാട്ടിന് പുറത്ത് നിന്ന് സമാഹരിക്കും. കര്‍ക്കിടകം ഒന്നു മുതല്‍ മുപ്പത് വരെ കഞ്ഞി നല്‍കും. രാമായണ പാരായണത്തിന് ശേഷം രാത്രി 7.30 ഓടെ കഞ്ഞി വിതരണം തുടങ്ങും.
കരയോഗം ഭാരവാഹികളായ ബാബു കൃഷ്ണ കുറുപ്പ്, മധു, ഭാര്ഗവന് പിള്ള, രവീന്ദ്ര കുറുപ്പ്, കരുണാകരകുറുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ഞി വിതരണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."