കണ്ടാമൃഗങ്ങള്‍ക്കു വേണ്ടി പാതി മീശയും താടിയും കളഞ്ഞ് കാലിസ്
കേപ്ടൗണ്‍: കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അതിലും വലിയ തൊലിക്കട്ടിയാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരമായിരുന്ന ജാകസ് കാലിസിന്.
പകുതി താടിയും മീശയും വടിച്ചാണ് കാലിസ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. കൂടെയുള്ള കുറിപ്പുകൂടി വായിച്ചപ്പോഴായിരുന്നു ആരാധകര്‍ക്ക് ശ്വാസം നേരെ വീണത്.
വംശനാശം നേരിടുന്ന കണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കാലിസ് താടിയും മീശയും പകുതി വടിച്ചത്. ഇതിന്റെ ഭാഗമായി നടത്തുന്ന കാംപയിനിലേക്ക് ആളുകളുടെ ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയാണ് കാലിസ് ഈ പണി ഒപ്പിച്ചത്.
മീശയും താടിയും പാതിവടിച്ചതിന്റെ കാരണം അറിഞ്ഞതോടെ ലോകത്തിന്റെ നാനാഭാഗത്തുനിന്ന് താരത്തിന് കൈയടിയും പിന്തുണയും ലഭിക്കുന്നുണ്ട്.
ഇതിനോടകം നിരവധി ആളുകള്‍ കാംപയിനിന്റെ ഭാഗമായി ഈ ചാലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു. ബോധവല്‍ക്കരണത്തിനൊപ്പം ക@ണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി നല്ലൊരു തുക സമാഹരിക്കാനും കാംപയിന്‍ ലക്ഷ്യമിടുന്നു@ണ്ട്.
ആഫ്രിക്കന്‍ വന്‍കരയില്‍ കൂടുതലായി കണ്ടു വന്നിരുന്ന മൃഗമായിരുന്നു കണ്ടാമൃഗം. ഇപ്പോള്‍ ആളുകളുടെ അനധികൃത കടന്നുകയറ്റം കാരണം ഇവയെല്ലാം വംശനാശത്തിന്റെ വക്കിലാണ്. 1995 മുതല്‍ 2014 വരെ രാജ്യാന്തര ക്രിക്കറ്റിലെ സജീവ സാന്നിധ്യമായിരുന്നു കാലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."