HOME
DETAILS

ഇടത് എം.പിമാര്‍ അടുത്തയാഴ്ച കശ്മിര്‍ സന്ദര്‍ശിക്കും

  
backup
November 30, 2019 | 6:34 AM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%af%e0%b4%be

 

 


സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഇടത് എം.പിമാര്‍ അടുത്തയാഴ്ച കശ്മിര്‍ സന്ദര്‍ശിക്കും. എളമരം കരീം, ബിനോയ് വിശ്വം, ടി.കെ രംഗ രാജന്‍ എന്നിവരാണ് കശ്മിര്‍ സന്ദര്‍ശിക്കുന്നത്.
കശ്മിര്‍ സന്ദര്‍ശിക്കാനും ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മുഹമ്മദ് യൂസുഫ് തരിഗാമി എന്നീ നേതാക്കളെ കാണാനും അനുമതിതേടി ഈ മാസം 21ന് ഇവര്‍ കത്തുനല്‍കിയിരുന്നു. കശ്മിര്‍ ആഭ്യന്തര വകുപ്പ് നല്‍കിയ മറുപടിയില്‍ സന്ദര്‍ശനാനുമതി നല്‍കിയതായി വ്യക്തമാക്കിയിട്ടില്ലെങ്കിലും വിലക്കിയിട്ടില്ല. അതിനാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് അടുത്തയാഴ്ച കശ്മിര്‍ സന്ദര്‍ശിക്കുമെന്ന് എം.പിമാര്‍ അറിയിച്ചു.തരിഗാമിയെ സന്ദര്‍ശിക്കുന്നതില്‍ വിലക്കില്ലെന്നും ഫാറൂഖ് അബ്ദുല്ലയെയും ഉമര്‍ അബ്ദുല്ലയെയും കാണാന്‍ ബന്ധപ്പെട്ടവരുടെ അനുമതി വേണമെന്നും മറുപടിയില്‍ പറയുന്നുണ്ട്.
ഫാറൂഖ് അബ്ദുല്ല പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരം തടങ്കലിലായതിനാലും ഉമര്‍ അബ്ദുല്ല വീട്ടുതടങ്കലിലായതിനാലും ഇരുവരെയും കാണാന്‍ ശ്രീനഗര്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി വേണമെന്ന് മറുപടിയിലുണ്ട്. എന്നാല്‍, തരിഗാമിക്ക് എവിടെ പോകുന്നതിനും വിലക്കില്ലെന്നും കത്തില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  9 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  9 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  9 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  9 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  9 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  9 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  9 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  9 days ago
No Image

ഷാര്‍ജയില്‍ വിദ്യാര്‍ഥികള്‍ക്കായി വേനല്‍ക്കാല ഇസ്‌ലാമിക പഠനപരിപാടികള്‍; ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിപുലമായ ക്യാമ്പുകള്‍

uae
  •  9 days ago