HOME
DETAILS

സിദ്ധരാമയ്യക്കും കുമാരസ്വാമിക്കും എതിരേ രാജ്യദ്രോഹക്കുറ്റം

  
backup
November 30, 2019 | 7:11 AM

sedition-charges-against-795924-2
 
 
 
 
 
 
 
 
 
 
 
 
 
 
ബംഗളൂരു: നിയമസഭാ ഉപതെരഞ്ഞെപ്പ് അടുത്ത കര്‍ണാടകയില്‍ മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച്.ഡി കുമാരസ്വാമി, കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ എന്നിവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. കീഴ്‌ക്കോടതി ഉത്തരവ് പ്രകാരമാണ് രാജ്യദ്രോഹക്കുറ്റം, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്. 
മുതിര്‍ന്ന കോണ്‍ഗ്രസ്, ജെ.ഡി.എസ് നേതാക്കളായ പരമേശ്വര, ദിനേശ്ഗുണ്ടുറാവു, മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ബുധനാഴ്ചയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകള്‍ക്കെതിരേ പ്രതിഷേധിച്ചതിന്റെ പേരിലാണ് കോണ്‍ഗ്രസ്, ജെ.ഡി.എസ് നേതാക്കള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. റെയ്ഡ് സംബന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രിയായിരുന്ന കുമാരസ്വാമി കോണ്‍ഗ്രസ്, ജെ.ഡി.എസ് നേതാക്കള്‍ക്ക് ചോര്‍ത്തിനല്‍കിയെന്നാരോപിച്ച് മല്ലികാര്‍ജുന എന്നയാളാണ്  പരാതി നല്‍കിയത്. ആദായനികുതി ഉദ്യോഗസ്ഥര്‍ക്കെതിരേ മുദ്രാവാക്യം മുഴക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
റെയ്ഡ് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മാര്‍ച്ച് 27ന് ഭരണകക്ഷി എം.എല്‍.എമാരും എം.പിമാരും നടത്തിയ ഇന്‍കം ടാക്‌സ് ഓഫിസ് മാര്‍ച്ചില്‍ അന്നത്തെ മുഖ്യമന്ത്രി കുമാരസ്വാമി, ഉപമുഖ്യമന്ത്രി പരമേശ്വര, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരും പങ്കെടുത്തിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago