HOME
DETAILS

കശ്മിര്‍: സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷം

  
backup
August 08 2016 | 18:08 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%af%e0%b5%8b%e0%b4%97%e0%b4%82

ന്യൂഡല്‍ഹി: കശ്മിരില്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം. രാജ്യസഭയില്‍ ഇന്നലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണു വിഷയം ഉന്നയിച്ചത്. കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് നല്‍കിയ ഗുലാം നബിയുടെ നോട്ടീസ് നിരാകരിച്ച ഉപാധ്യക്ഷന്‍ വിഷയം ശൂന്യവേളയില്‍ ഉന്നയിക്കാന്‍ അനുവദിക്കുകയായിരുന്നു. കഴിഞ്ഞ മുപ്പതു ദിവസമായി കശ്മീരില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നു ഗുലാംനബി ചൂണ്ടിക്കാട്ടി. ഇതു കേവലം ക്രമസമാധാന പ്രശ്‌നമല്ല. രാഷ്ട്രീയവും പ്രാദേശികവും ദേശീയവുമായ വിഷയമാണ്.

പ്രധാനമന്ത്രി ഇക്കാര്യത്തില്‍ മറുപടി നല്‍കണം. വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും കശ്മീരിലേക്കു സര്‍വകക്ഷി സംഘത്തെ അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തില്‍ ഇടപെട്ടു സംസാരിച്ചു സിപിഎം നേതാവ് സീതാറാം യെച്ചൂരിയും കശ്മീരിലെ സ്ഥിതി മോശമാണെന്നു ചൂണ്ടിക്കാട്ടി. മുപ്പതു ദിവസമായി കര്‍ഫ്യൂ തുടരുകയാണ്. സ്വതന്ത്ര ഇന്ത്യയില്‍ ഇത്തരമൊരു കാഴ്ച കാണാനായിട്ടില്ല. ഇവിടെ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കില്ലെന്നു ആഭ്യന്തരമന്ത്രി സഭയില്‍ ഉറപ്പു നല്‍കിയതാണ്. എന്നാല്‍, ഇപ്പോഴും ഇതിനു നിരോധനമില്ല. ഇസ്രായേലില്‍ പലസ്തീനികള്‍ക്കു നേര്‍ക്കു പോലും പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നില്ല. പക്ഷെ ഇന്ത്യ കശ്മീരില്‍ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു. വിഷയത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞു ചര്‍ച്ച വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കശ്മിര്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് മറ്റ് എംപിമാരും ആവശ്യമുന്നയിച്ചു. ഇന്നു ചര്‍ച്ച ആയിക്കൂടെ എന്ന് ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യന്‍ സര്‍ക്കാരിനോട് ആരാഞ്ഞു. എന്നാല്‍, ബന്ധപ്പെട്ട മന്ത്രിമാര്‍ സഭയില്‍ ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാണെന്നും എന്നാല്‍, ഇന്നലെ സാധ്യമല്ലെന്നും പാര്‍ലമെന്ററികാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി സഭയെ അറിയിച്ചു. സര്‍ക്കാര്‍ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും അര്‍ധരാത്രികളില്‍ വീടുകളില്‍ മുട്ടിവിളിക്കുന്നത് നിര്‍ത്തണമെന്നും സിപിഐ നേതാവ് ഡി. രാജ ആവശ്യപ്പെട്ടു. അഫ്‌സ്പ പിന്‍വലിക്കണം. സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് സംസാരിച്ച ജെഡിയു നേതാവ് കശ്മീരില്‍ ഭയാനകമായ അശാന്തിയാണു നിലനില്‍ക്കുന്നതെന്നു ചൂണ്ടിക്കാട്ടി. ഇതോടെ വിഷയത്തില്‍ ഇന്നു ചര്‍ച്ചയാകാമെന്നു ഉപാധ്യക്ഷന്‍ വ്യക്തമാക്കി.

അതേ സമയം, കശ്മീര്‍ മുഖ്യമന്ത്രി മെഹ്്ബുബ മുഫ്തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം മോഡി രാജ്‌നാഥ് സിങ്ങുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് മെഹ്്ബുബ ഡല്‍ഹിയില്‍ എത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  19 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  19 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  19 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  19 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  19 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  19 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  19 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  19 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  19 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  19 days ago