HOME
DETAILS

ഇടുക്കിയിലെ ഭൂപ്രശ്‌നം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം 17ന്

  
backup
December 02, 2019 | 2:04 AM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ad%e0%b5%82%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82

 

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഈ മാസം 17ന് സര്‍വകക്ഷി യോഗം ചേരും. രാവിലെ 10.30ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിലാണ് യോഗം. ഇടുക്കിയിലെ വിവിധ കക്ഷി നേതാക്കളെയാണ് യോഗത്തിന് ക്ഷണിച്ചിട്ടുള്ളത്.
1964ലെ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ ഏറ്റെടുക്കാനുള്ള ഓഗസ്റ്റ് 22ലെ ഉത്തരവാണ് പ്രധാന ചര്‍ച്ചാവിഷയം. പതിച്ചു നല്‍കിയ 15 സെന്റില്‍ താഴെയുള്ള പട്ടയ ഭൂമിയില്‍ ഉപജീവന ആവശ്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന 1,500 ചതുരശ്ര അടിക്ക് താഴെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ ക്രമീകരിക്കുന്നതിനാണ് ഉത്തരവിറക്കിയത്. ഇത്തരത്തിലുള്ള കെട്ടിടങ്ങള്‍ കൈവശക്കാരുടെ ഏക ജീവനോപാധിയാണെന്ന് ആര്‍.ഡി.ഒ സാക്ഷ്യപ്പെടുത്തണം.
1500 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടം അവരുടെ ഏക ജീവനോപാധിയാണെന്ന് തെളിയുകയാണെങ്കില്‍ സവിശേഷ സാഹചര്യങ്ങള്‍ പ്രത്യേകം പരിശോധിച്ചു നീതിയുക്തമായ തീരുമാനമെടുക്കും. ഈ രണ്ടു വിഭാഗത്തിലും ഉള്‍പ്പെടാത്ത പട്ടയഭൂമിയിലുള്ള വാണിജ്യ നിര്‍മാണങ്ങള്‍ പട്ടയം റദ്ദ് ചെയ്ത് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇത് നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരമുള്ള നിരക്കുകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി പാട്ടത്തിനുനല്‍കുമെന്നായിരുന്നു ഉത്തരവ്.
കെ.ഡി.എച്ച്, പള്ളിവാസല്‍, ആനവിരട്ടി, വെള്ളത്തൂവല്‍, ചിന്നക്കനാല്‍, ശാന്തന്‍പാറ, ആനവിലാസം എന്നീ വില്ലേജുകള്‍ക്കാണ് ഉത്തരവ് ബാധകമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉയര്‍ച്ചയും തളര്‍ച്ചയും ഒരു ദിവസം; 2024 ഡിസംബര്‍ 4 ന് എം.എല്‍.എയായി, കൃത്യം ഒരു വര്‍ഷത്തിന് ശേഷം രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

Kerala
  •  10 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  10 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  10 days ago
No Image

കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാല്‍; എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്

Kerala
  •  10 days ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  10 days ago
No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  10 days ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  10 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  10 days ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  10 days ago
No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  10 days ago