പൊതുമരാമത്ത് വകുപ്പിനെതിരേ മനുഷ്യാവകാശ കമ്മിഷന് പരാതി
പുതുക്കാട്: ബസാര്‍ റോഡ്, താലൂക്ക് ആശുപത്രി റോഡ് എന്നിവിടങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ തയാറാകാത്ത പൊതുമരാമത്ത് വകുപ്പിനെതിരേ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കി.
പൊതുപ്രവര്‍ത്തകരായ വിജു തച്ചംകുളം,ജോയ് മഞ്ഞളി എന്നിവരാണ് പരാതി നല്‍കിയത്.പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഈ രണ്ടു റോഡുകളിലെയും പുറമ്പോക്ക് കൈയേറ്റം തിരിച്ച് പിടിച്ച് റോഡ് വികസനം നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെയും പഞ്ചായത്തിന്റെയും ആവശ്യം.
കൈയേറ്റം അളന്ന് തിട്ടപ്പെടുത്താന്‍ പഞ്ചായത്തിന്റെ അപേക്ഷ പ്രകാരം ജില്ലാ കലക്ടര്‍ പ്രത്യേക ഉത്തരവും നല്‍കിയിരുന്നു. ഇതിനിടെ ബസാര്‍ റോഡ് വികസനത്തിനായി സര്‍ക്കാര്‍ മൂന്നുകോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനുവേണ്ട പ്രാഥമിക നടപടികള്‍ പോലും എടുക്കാതെ പൊതുമരാമത്ത് വകുപ്പ് ഒഴിഞ്ഞുമാറുകയാണെന്നാണ് ആക്ഷേപം.
റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൈയേറ്റങ്ങള്‍ അളന്ന് തിരിച്ച് പിടിച്ച് ബസാര്‍ റോഡ് വീതി കൂട്ടണമെന്ന വര്‍ഷങ്ങളായുള്ള പുതുക്കാട് പഞ്ചായത്തിന്റെ ആവശ്യമാണ് പൊതുമരാമത്ത് വകുപ്പ് നിരാകരിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ ഐക്യകണ്‌ഠേനയുള്ള തീരുമാനമാണ് ബസാര്‍ റോഡ് വികസനം.
കലക്ടറുടെ ഉത്തരവും പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനവും ഉള്‍പ്പെട്ട അപേക്ഷ പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. ഭൂമി അളന്ന് തിട്ടപ്പെടുത്തേണ്ട സര്‍വേ സൂപ്രണ്ടിങ് വിഭാഗത്തില്‍ ജീവനക്കാരില്ലായെന്നാണ് വിവരാവകാശ രേഖ പ്രകാരം പൊതുമരാമത്ത് വകുപ്പ് ആദ്യം നല്‍കിയ മറുപടി. എന്നാല്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനു വേണ്ട ഫണ്ട് കൈവശമില്ലെന്നും, ഫണ്ട് ലഭിക്കുന്ന സമയത്ത് കൈയേറ്റം ഒഴിപ്പിക്കാമെന്നുമാണ് വകുപ്പ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്.
ഏറെ തിരക്കുള്ള റോഡിലെ കൈയേറ്റം ഒഴിപ്പിച്ച് യാത്രക്കാരുടെ ദുരിതയാത്രക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ബന്ധപ്പെട്ട അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."