HOME
DETAILS

ഭാഷാന്യൂനപക്ഷ പ്രശ്‌നം പഠിക്കാന്‍ ഉദ്യോഗസ്ഥനെ നിയോഗിക്കും

  
backup
August 02 2017 | 00:08 AM

%e0%b4%ad%e0%b4%be%e0%b4%b7%e0%b4%be%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%aa

 

തിരുവനന്തപുരം: തമിഴ്, കന്നഡ ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല ഭാഷാന്യൂനപക്ഷ സമിതി യോഗം തീരുമാനിച്ചു.
ഭാഷാന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്-ടു തലത്തിലും അവരവരുടെ ഭാഷയില്‍ ചോദ്യങ്ങള്‍ ലഭ്യമാക്കാനും പരീക്ഷ എഴുതാനുളള അവസരം നല്‍കാനും യോഗം തീരുമാനിച്ചു. കേരളത്തിലെ കന്നഡ, തമിഴ് വംശജര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടാനുളള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. സ്‌കൂളുകളില്‍ മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കുന്നതുകൊണ്ട് ഭാഷാന്യൂനപക്ഷങ്ങളുടെ താല്‍പര്യം ഒരുവിധത്തിലും ഹനിക്കപ്പെടില്ല.
ഭാഷാന്യൂനപക്ഷ പ്രദേശങ്ങളില്‍ ബോധന മാധ്യമം തമിഴോ കന്നഡയോ ആയി തുടരും. അതില്‍ മാറ്റമുണ്ടാകില്ല. മലയാളം ഉപഭാഷയായി പഠിക്കണമെന്നേ നിര്‍ദേശിക്കുന്നുളളൂ. ഈ വര്‍ഷം ഒന്നാം ക്ലാസിലാണ് അതു തുടങ്ങുന്നത്. അടുത്തവര്‍ഷം മുതല്‍ രണ്ടാം ക്ലാസില്‍. ഇപ്പോള്‍ മറ്റു ക്ലാസുകളിലുളളവര്‍ മലയാളം പഠിക്കേണ്ടി വരില്ല.
കേരളത്തില്‍ ജനിച്ചുവളരുന്ന കുട്ടികള്‍ മലയാളം കൂടി പഠിക്കുന്നത് അവരുടെ ഭാവിക്ക് നല്ലതാണ്. ഭാഷാന്യൂനപക്ഷങ്ങളുടെ താല്‍പര്യം പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടാണ് മലയാള ഭാഷാനിയമം നടപ്പാക്കുന്നെതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
യോഗത്തില്‍ വൈദ്യുതി മന്ത്രി എം.എം മണി, എം.എല്‍.എമാരായ എസ്.രാജേന്ദ്രന്‍, കെ.കൃഷ്ണന്‍കുട്ടി, കെ.കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി, തദ്ദേശസ്വയം ഭരണവകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  13 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  13 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  13 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  13 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  13 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  13 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  13 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  13 days ago