പറശ്ശിനിക്കടവ് പീഡനം: പണത്തിനായി പ്രധാനപ്രതി പെണ്‍കുട്ടിയെ ഉപയോഗിച്ചു
തളിപ്പറമ്പ്: പ്രമാദമായ ലൈംഗിക പീഡനക്കേസിലെ പെണ്‍കുട്ടിയെ ധനസമ്പാദനത്തിനുള്ള മാര്‍ഗമായി ഉപയോഗിച്ചത് പ്രധാന പ്രതിയായ സന്ദീപ്. പീഡിപ്പിച്ചതിന് പുറമെ പലര്‍ക്കും കാഴ്ചവച്ച് വന്‍തുക വാങ്ങിയതായാണ് പൊലിസിന്റെ അന്വേഷണത്തില്‍ പുറത്തുവരുന്ന വിവരം. സന്ദീപിന്റെ മഹീന്ദ്ര എക്‌സ്.യു.വി കാറിലാണ് യുവതിയെ പലര്‍ക്കും എത്തിച്ചുനല്‍കിയത്. ഈ കാര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
നിരവധി ആളുകളിലേക്ക് പടര്‍ന്നുപന്തലിക്കുന്ന കേസ് പുറത്തായതും സന്ദീപ് പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി സഹോദരനില്‍ നിന്നു പണംതട്ടാന്‍ ശ്രമിച്ചതോടെയാണ്. വിഡിയോ പ്രചരിപ്പിക്കാതിരിക്കാന്‍ 50,000 രൂപയാണ് സന്ദീപ് ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയെ കാഴ്ചവയ്ക്കാന്‍ ശ്രീകണ്ഠപുരത്തെ ഒരു പ്രമുഖനോട് 25,000 രൂപ ആവശ്യപ്പെട്ടതായും പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ധാരണപ്രകാരം ഇയാള്‍ക്ക് പെണ്‍കുട്ടിയെ എത്തിച്ചുനല്‍കുന്നതിന് മുന്‍പാണു സന്ദീപ് പൊലിസ് പിടിയിലാകുന്നത്. പെണ്‍കുട്ടിയുടെ പിതാവ് സന്ദീപില്‍നിന്ന് പണം കൈപ്പറ്റിയിരുന്നോവെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."