ഭാരതീയം ചരിത്രസ്മൃതിയാത്ര
സീകരണപൊതുയോഗം ഇന്ന് എടക്കഴിയൂരില്‍
ചാവക്കാട്: എസ്.കെ.എസ്.എസ്.എഫ് ഭാരതീയം ചരിത്ര സ്ൃതിയാത്ര സീകരണപൊതുയോഗം ഇന്ന് എടക്കഴിയൂരില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് ഏഴിന് നാലാംകല്ലില്‍ ഉമര്‍ ഖാസിനഗറില്‍ നടക്കുന്ന പൊതു സമ്മേളനം വി ടി ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, അഡ്വ. പി.എം സാദിഖലി, പി.ടി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, പഞ്ചവടി ക്ഷേത്രം ശാന്തി സബിലാല്‍, അഡ്വ. ഓണംമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം, തുടങ്ങീ നിരവധി പ്രമുഖര്‍ സംബന്ധിക്കും. ഗുരുവായൂരില്‍ നിന്നും ആരംഭിക്കുന്ന ഭാരതീയം ചരിത്ര സ്മൃതി യാത്രയുടെ ഇന്നത്തെ സമാപനമാണ് എടക്കഴിയൂരില്‍ വമ്പിച്ച പൊതുയോഗത്തോടെ സമാപിക്കുന്നത്. ഓഗസ്റ്റ് 14 നാണ് യാത്ര കൊടുങ്ങല്ലൂരില്‍ സമാപിക്കുക. പ്രമുഖ പണ്ഡിതനും ചിന്തകനുംമായ ഓണംമ്പിള്ളി മുഹമ്മദ് ഫൈസിയാണ് യാത്ര നയിക്കുന്നത്. എസ്.കെ.എസ്.എസ്.എഫ് വടക്കേകാട് മേഖലാ കമ്മിറ്റിയാണ് സമാപനസമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.സ്വാഗതസംഘം ചെയര്‍മാന്‍ ഹുസൈന്‍ ദാരിമി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്ധിരി, ജന. കണ്‍വീനര്‍ ഷാഹുല്‍ ഹമ്മീദ് റഹ്മാനി, ജില്ലാ കോര്‍ഡിനേറ്റര്‍ സത്താര്‍ ദാരിമി, മേഖല വര്‍ക്കിങ്ങ് പ്രസിഡന്റ് റഷാദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കുന്നംകുളം മേഖല സ്വീകരണം നല്‍കും
കുന്നംകുളം: ന്യൂന്യപക്ഷങ്ങളുടെ വായുവിനുപോലും സ്വാതന്ത്രം നഷ്ടപെടുന്ന വര്‍ത്തമാനത്തില്‍ വളച്ചൊടിക്കപെട്ട ചരിത്രങ്ങളുമായി ദൈനം ദിന ആക്രമണങ്ങളില്‍ മനം നൊന്ത സഹജീവകളുടെ ശബ്ദമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരതീയത്തിന് നാളെ കുന്നംകുളം മേഖല സ്വീകരണം നല്‍കും. പെരുമ്പിലാവ് ഫാല്‍ക്ണ്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് ഏഴിന് നടക്കുന്ന സമ്മേളനത്തില്‍ സാംസ്‌ക്കാരിക, രാഷ്ട്രീയ, മത, രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
സമ്മേളനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശൈഖുന കെ ആലിക്കുട്ടിമുസ്‌ലിയാര്‍ മുഖ്യാതിഥിയാകും. ഓണംമ്പിള്ളി മുഹമ്മദ്‌ഫൈസി, ബഷീര്‍ ഫൈസിദേശമംഗലം. സി പി ജോണ്‍, ബാബു എം പാലിശ്ശേരി, ജോസഫ്ചാലിശ്ശേരി, കെ ജയശങ്കര്‍. ഇ പി കമറുദ്ധീന്‍, ഉസ്മാന്‍ കല്ലാട്ടയില്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."