HOME
DETAILS
MAL
മദ്യനിരോധനാധികാരം പുനഃസ്ഥാപിക്കുക: വാഹനജാഥ സമാപിച്ചു
backup
August 02 2017 | 18:08 PM
എടപ്പാള്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇക്കാല വരെ നിക്ഷിപ്തമായിരുന്ന മദ്യനിരോധനാധികാരം കേരള സര്‍ക്കാര്‍ എടുത്തുകളഞ്ഞത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പൊന്നാനി താലൂക്ക് ജനാധികാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് മന്ത്രി കെ.ടി. ജലീലിന് അരലക്ഷം ഒപ്പു ശേഖരിക്കുന്ന വാഹനജാഥ നടുവട്ടം സെന്ററില്‍ സമാപിച്ചു. സംസ്ഥാന മദ്യനിരോധന സമിതി ഉപാധ്യക്ഷന്‍ സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. മുന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.പി.എം അഷ്റഫ് അധ്യക്ഷനായി.
ടി എ ഖാദര്‍, വി കെ എം ഷാഫി,പി. കോയക്കുട്ടി മാസ്റ്റര്‍,മുജീബ് കോക്കൂര്‍,ഏട്ടന് ശുകപുരം,അജിത് കോലൊളംബ്,റഷീദ് അറക്കല്‍,എ പി ഗോപാലകൃഷ്ണന്,പി.വി.മോഹന്‍ദാസ്,ടി വി അബ്ദുറഹ്മാന്,കെ അനസ്,നൗഫല്‍ സഅദി,പി എം നൂറുദ്ധീന്‍, സി ഐ നജീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."