HOME
DETAILS

ഗോത്രകലകള്‍ക്ക് ഇത്തവണയും സ്‌കൂള്‍ കലോത്സവത്തില്‍ ഇടം കിട്ടിയില്ല

  
backup
December 08 2018 | 07:12 AM

%e0%b4%97%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%a3%e0%b4%af

വി.എം ഷണ്‍മുഖദാസ്


പാലക്കാട്: ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ കലാമാമാങ്കത്തിന് ആലപ്പുഴയില്‍ തിരശീല ഉയരുമ്പോള്‍ കേരളത്തിലെ ആദിവാസി ഗോത്രകലകള്‍ക്ക് ഇത്തവണയും മേളയില്‍ ഇടമില്ല. കാലങ്ങളായി ഈ ആവശ്യമുന്നയിച്ച് അധികൃതര്‍ക്ക് ആദിവാസി സംഘടനകള്‍ നിവേദനം നല്‍കിയിട്ടും കലാമേളയില്‍ ഗോത്രകലാരൂപങ്ങള്‍ മത്സര ഇനങ്ങളായി ഉള്‍പ്പെടുത്താന്‍ തയാറായില്ലെന്ന പരാതിക്ക് പരിഹാരമായില്ല.
അടുത്ത വര്‍ഷംമുതല്‍ ആദിവാസികലകള്‍ ഉള്‍ക്കൊള്ളിക്കുമെന്ന് കഴിഞ്ഞ തവണ തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നതാണ്. കഴിഞ്ഞ വര്‍ഷം പ്രദര്‍ശന ഇനമായി ഗോത്രകലകള്‍ ഉള്‍പ്പെടുത്തിയിരുന്നു.
ആദിവാസികള്‍ കൂടുതലുള്ള വയനാട്, പാലക്കാട്, ഇടുക്കി, മലപ്പുറം, പത്തനംതിട്ട, കാസര്‍കോട് തുടങ്ങിയ ജില്ലകളിലെ ഗോത്രകലകള്‍ പഴയ തലമുറയോടെ ഇല്ലാതാവുന്ന അവസ്ഥയുണ്ട്. ഇവയെക്കുറിച്ചുള്ള അറിവ് നിലനിര്‍ത്താനും സംരക്ഷണത്തിനും ഈ കലകള്‍ സ്‌കൂള്‍ കലോത്സവത്തില്‍ ഇടം പിടിക്കുന്നതോടെ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിവിധ ആദിവാസി വിഭാഗങ്ങളുടേതായി അന്‍പതിലധികം ഗോത്രകലകളുണ്ട്. കേരളത്തിലെ ഗോത്രകലകളെ കുറിച്ച് വിശദമായ പഠനം ഇതുവരെയും നടന്നിട്ടില്ല.
ഗോത്രകല പഠിപ്പിക്കുന്നതിന് സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തില്‍ സംവിധാനങ്ങള്‍ ഒന്നുമില്ല. കിര്‍ത്താഡ്‌സ് പോലുള്ള സ്ഥാപനങ്ങളില്‍ ആദിവാസി കലകള്‍ പഠിപ്പിക്കാന്‍ സൗകര്യവുമൊരുക്കിയിട്ടില്ല.
പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് കഴിഞ്ഞ കുറച്ച് വര്‍ഷമായി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പ്രീ മെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ ആദിവാസി കുട്ടികള്‍ക്കുവേണ്ടി സര്‍ഗോത്സവം എന്നപേരില്‍ ഒരു കലാമേള നടത്തുന്നുണ്ടെങ്കിലും അവിടെയും പാരമ്പര്യ ഗോത്രകലക്ക് വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ലെന്ന് പരാതിയുണ്ട്.
വയനാട്ടിലെ അടിയ വിഭാഗങ്ങളുടെ അനുഷ്ഠാന നൃത്തരൂപമായ ഗദ്ദിക, പളിയ നൃത്തം, മലപ്പുലയാട്ടം,വട്ടക്കളി തുടങ്ങിയ കലാരൂപങ്ങള്‍ മത്സര ഇനമായി ഉള്‍പ്പെടുത്താവുന്നതാണ്. കാസര്‍കോട് ജില്ലയിലെ ഗോത്രവിഭാഗങ്ങള്‍ കല്യാണത്തലേന്ന് അവതരിപ്പിക്കുന്ന മംഗലംകളി, കുറുമ്പനൃത്തം എന്നിങ്ങനെയുള്ള കലാരൂപങ്ങള്‍ക്കും മത്സരത്തില്‍ ഇടം നല്‍കാനാകുമെന്നും ആദിവാസി സംഘടനകള്‍ പറയുന്നു.
ഇത്തവണ പ്രളയംകാരണം സ്‌കൂള്‍ കലോത്സവം ചെലവ് ചുരുക്കിനടത്തുന്നതിനാല്‍ ഗോത്രകലകള്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അടുത്ത വര്‍ഷംമുതലെങ്കിലും ആദിവാസി കലകള്‍ക്ക് കലോത്സവങ്ങളില്‍ ഇടം നല്‍കണമെന്നാണ് ആദിവാസി സംഘടനകളുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago