ബുലന്ദ്ശഹര്‍ കലാപം: പൊലിസ് സൂപ്രണ്ട് അടക്കം മൂന്ന് പൊലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ കലാപത്തില്‍ എസ്.എസ്.പിയെ ആടക്കം മൂന്ന് പേരെ സ്ഥലം മാറ്റി. ബുലന്ദ്ഷഹര്‍ എസ്.എസ്.പി കൃഷ്ണ ബഹാദൂര്‍ സിംങ്, സിയാന സര്‍ക്കിള്‍ ഓഫീസര്‍ ഡി.എസ്.പി സത്യപ്രകാശ് ശര്‍മ്മ, ചിന്‍ഗ്രാവതി പൊലിസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സുരേഷ് കുമാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്.
ലഖ്‌നൗവിലേക്കാണ് കൃഷ്ണ ബഹാദൂര്‍ സിങ്ങിനെ മാറ്റിയിരിക്കുന്നത്. സീതാപുര്‍ എസ് പി പ്രഭാകര്‍ ചൗധരിയാണ് കൃഷ്ണ ബഹാദൂര്‍ സിങ്ങിന് പകരക്കാരനായെത്തുന്നത്. ഡി.ജി.പി ഒ.പി സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷമാണ് നടപടി.
അതേ സമയം സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ച സൈനികന്‍ ജിതേന്ദ്ര മാലികിനെ പൊലിസ് ഇന്ന് പിടികൂടിയിരുന്നു. ജിത്തു ഫൗജി എന്ന സെനികനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇതിനകം പുറത്തുവന്ന കലാപസമയത്തെ ദൃശ്യങ്ങളില്‍ നിന്നാണ് ജിത്തു ഫൗജിയാണ് സുബോദിനെ വെടിവച്ചതെന്നു പൊലിസിനു സൂചനലഭിച്ചത്. കലാപശേഷം ഇയാള്‍ ശ്രീനഗറിലേക്കു തന്നെ മടങ്ങുകയായിരുന്നു. ഇയാളെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.
കൊലപാതകത്തില്‍ കലാശിച്ച കലാപത്തിനു പിന്നില്‍ വന്‍ഗൂഢാലോചനയുണ്ടെന്നും തബ്ലീഗ് ജമാഅത്ത് സമ്മേളനത്തോടനുബന്ധിച്ച് വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കലായിരുന്നു അതിന്റെ ലക്ഷ്യമെന്നും പൊലിസിന്റെ അന്വേഷണ റിപ്പോര്‍ട്ടും പുറത്തു വന്നു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."