HOME
DETAILS

മാനസിക പീഡനമെന്ന്, സംസ്ഥാനത്തെ ഏക ട്രാന്‍സ് ജെന്‍ഡര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പഠനം നിര്‍ത്തി, എല്ലാം നിഷേധിച്ച് സ്‌കൂള്‍ അധികൃതര്‍

  
Web Desk
December 12 2019 | 15:12 PM

transgender-student-nivedya-stop-studying-due-to-discrimination

റാന്നി: എസ്.എസ്.എല്‍.സിക്ക് മികച്ച മാര്‍ക്ക് നേടിയിട്ടും അധ്യാപകരുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് ട്രാന്‍സ്ജെന്‍ഡര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് പഠനം അവസാനിപ്പിക്കേണ്ടിവന്നുവെന്ന് പരാതി. പത്തനംതിട്ട റാന്നി അടിച്ചിപുഴ സ്വദേശിനിയായ ആദിവാസി വിദ്യാര്‍ഥിനിയാണ് കാസര്‍കോട് പരവനടുകക്കം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപകര്‍ക്ക് എതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇതോടെ സംസ്ഥാനത്ത ഏക ട്രന്‍സ്ജെന്‍ഡര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ പഠനവും മുടങ്ങിയിരിക്കുകയാണ്.
ഒരു അധ്യാപികയും അധ്യാപകനും തന്നെ മാനസികമായി പീഡിപ്പിക്കുന്നു. കുട്ടികളുടെ മുന്നില്‍ വച്ച് അവഹേളിക്കുന്നു. സ്‌കൂള്‍ പി.ടി.എ അധികൃതരും സംശയത്തോടെ ചോദ്യങ്ങള്‍ ചോദിക്കുന്നു. യുവജനോത്സവത്തിലുള്‍പ്പെടെ അകറ്റി നിര്‍ത്തി. പരാതി നല്‍കിയപ്പോള്‍ മാനസികപീഡനം കൂടിയതായും പ്ലസ് ടു വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നു.

പഠനം അവസാനിപ്പിക്കുന്നെന്ന് പറഞ്ഞപ്പോള്‍ സ്വന്തം ഇഷ്ടത്തോടെ പോകുകയാണെന്ന് നിര്‍ബന്ധിച്ച് എഴുതി വാങ്ങിച്ചുവെന്നും പരാതിയിലുണ്ട്. ഗവര്‍ണറുടെയും പട്ടിക വര്‍ഗവകുപ്പിന്റെയും പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥിനി ട്രൈബല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനം നേടിയത്.
അധ്യാപകര്‍ക്കെതിരെ പട്ടിക വര്‍ഗ വകുപ്പിന് വിദ്യാര്‍ഥിനി പരാതി നല്‍കിയിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡറാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും നിയമപരമായ അവകാശങ്ങള്‍ ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, ഇക്കാര്യം അധ്യാപകര്‍ നിഷേധിക്കുകയാണ്. ആവശ്യമായ സൗകര്യങ്ങള്‍ നല്‍കിയിരുന്നെന്നും വിദ്യാര്‍ഥിനി പതിവായി ക്ലാസില്‍ എത്താറില്ലെന്നുമാണ് പ്രധാന അധ്യാപികയുടെ വിചിത്രമായ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  41 minutes ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  9 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  10 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago