ബിരുദ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുക്കാന്‍ ഒന്‍പതാം ക്ലാസുകാരന്
സുല്‍ത്താന്‍ ബത്തേരി: സെന്റ് മേരീസ് കോളജ് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ വിഭാഗം അസോസിയേഷന് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സെമിനാറില്‍ ക്ലാസ് എടുക്കാന്‍ വിളിച്ചത് ഒന്‍പതാം ക്ലാസുകാരനെ. മേപ്പാടി സ്വദേശി മംഗലത്ത് ബോസിന്റെയും ഡോ. ബിനുവിന്റെയും മകനായ ജെയ്ഡന്‍ ജോണ്‍ ബോസ് ആണ് ഈ പ്രതിഭ. കേരള പൊലിസ് സൈബര്‍ ഡോമിന്റെ ഗവേഷകനാണ് ജെയ്ഡന്‍. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്നവരെ യന്ത്ര സഹായത്തോടെ കണ്ടുപിടിച്ച് അവരുടെ വാഹനത്തിന്റെ നമ്പര്‍പ്ലേറ്റ് ഉള്ള ചിത്രം ട്രാഫിക് പൊലിസിന്റെ സര്‍വറില്‍ എത്തിച്ച് മനുഷ്യ ഇടപെടല്‍ ഇല്ലാതെ പിഴത്തുകക്കുള്ള നോട്ടീസ് നിയമലംഘകന്റെ വീട്ടില്‍ എത്തിക്കുന്ന സോഫ്റ്റവെയര്‍ ആണ് ജെയ്ഡന്‍ വികസിപ്പിച്ചു നല്‍കിയത്. 70 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പുമായി ജെയ്ഡന്‍ ലോകത്തിലെ ഒന്നാം നിര ടെക്നോളജി സര്‍വകലാശാലയായ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ തുടര്‍പഠനം നടത്തുന്നു. സ്കൂളില്‍ പോകാന്‍ നേരമില്ലാത്ത ജെയ്ഡന്‍ നാട്ടില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂള്‍ വഴി ഒമ്പതാം ക്ലാസ് തുടര്‍പഠനം നടത്തുകയാണ്. പ്രിന്‍സിപ്പല്‍ ഡോ. ഷേബ എം. ജോസഫ്, കോളജ് ബര്‍സാര്‍ ജോണ്‍ മത്തായി നൂറനാല്‍, റെനി മാത്യൂസ്, ഡോ. പി.എ മത്തായി, അമ്പിളി സിബി, അന്‍സുല മാത്യൂസ്, എം.ആര് ഫസീല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."