പ്ലാസ്റ്റിക് നിരോധനം: റെയിന്‍ ഗാര്‍ഡുകള്‍ക്ക് നിരോധനമില്ലെന്ന് റബര്‍ ബോര്‍ഡ്
സ്വന്തം ലേഖകന്‍
കോട്ടയം: ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള പ്ലാസ്റ്റിക് നിരോധനത്തില്‍ റെയിന്‍ഗാര്‍ഡുകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് റബര്‍ ബോര്‍ഡ്. റബര്‍മരങ്ങള്‍ റെയിന്‍ഗാര്‍ഡ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സര്‍ക്കാര്‍ നിരോധിക്കുന്ന ഒരുപ്രാവശ്യം മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടില്ല.
50 മൈക്രോണില്‍ കുറവുള്ള പ്ലാസ്റ്റിക് ഇനങ്ങളെയാണ് ഒറ്റ ഉപയോഗ പ്ലാസ്റ്റിക് ഇനങ്ങള്‍ എന്ന് വിളിക്കുന്നത്. റെയിന്‍ഗാര്‍ഡിങ്ങിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് 75 മൈക്രോണ്‍ (300 ഗേജ്) കനം ഉണ്ട്. തുടര്‍ച്ചയായി ഇവ ഉപയോഗിക്കാന്‍ കഴിയും.
നടീല്‍വസ്തുക്കള്‍ ഉല്‍പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനും 75-100 മൈക്രോണ്‍ കനം ഉണ്ട്. ഇന്ത്യയില്‍ ഒറ്റ ഉപയോഗ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിരോധനം 2022ഓടെ പൂര്‍ത്തിയാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
പ്ലാസ്റ്റിക് നിര്‍മിതമായ കൂളിങ് ഫിലിമുകള്‍, പ്ലേറ്റുകള്‍, കപ്പുകള്‍, തെര്‍മോകോള്‍, സ്‌റ്റൈറോഫോം, സ്പൂണ്‍, ഫോര്‍ക്കുകള്‍, പാത്രങ്ങള്‍, പതാകകള്‍, പൗച്ചുകള്‍, ജ്യൂസ് പാക്കറ്റുകള്‍, കുടിവെള്ളത്തിനുള്ള കുപ്പികള്‍ (300 മില്ലിയില്‍ താഴെ), മാലിന്യസഞ്ചി, പി.വി.സി ഫ്‌ളക്‌സ് മെറ്റീരിയലുകള്‍ എന്നിവ നിരോധനത്തില്‍ ഉള്‍പ്പെടും.
എന്നാല്‍, കയറ്റുമതിക്കായി നിര്‍മിച്ച പ്ലാസ്റ്റിക്, ആരോഗ്യ സംരക്ഷണ മേഖലയില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക്കില്‍നിന്ന് നിര്‍മിച്ച വസ്തുക്കള്‍ എന്നിവയെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യു.എന്നിന്റെ പരിസ്ഥിതി റിപ്പോര്‍ട്ട് അനുസരിച്ച് ഒറ്റ പ്രാവശ്യ ഉപയോഗ പ്ലാസ്റ്റിക്കുകള്‍ പാക്കിങ്ങിനായി സാധാരണ ഉപയോഗിക്കുന്നവയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."