HOME
DETAILS

അരിമ്പ്രക്കുത്ത് വനവല്‍ക്കരണ പദ്ധതി കടലാസിലൊതുങ്ങുന്നു

  
backup
December 12 2018 | 03:12 AM

%e0%b4%85%e0%b4%b0%e0%b4%bf%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%a8%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d

അരീക്കോട്: അരിമ്പ്രക്കുത്ത് വനഭൂമിയില്‍ സ്വാഭാവിക വനവല്‍ക്കരണത്തിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടും പദ്ധതി നടപ്പാകുന്നില്ല. വനം വകുപ്പ് നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം അരിമ്പ്രകുത്ത് വനവല്‍ക്കരണ പദ്ധതി വൈകുന്നതായി വനവല്‍ക്കരണ സമിതി ഭാരവാഹികള്‍ ആരോപിച്ചു.
സമിതി കണ്‍വീനര്‍ കെ.എം സലീം പത്തനാപുരം നല്‍കിയ അപേക്ഷയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച സബ്മിഷന്റെ മറുപടിയായി ഏറനാട് മണ്ഡലത്തില്‍ കീഴുപറമ്പ് പഞ്ചായത്തിലെ അരിമ്പ്രകുത്ത് വനഭൂമിയില്‍ സ്വാഭാവിക വനവല്‍ക്കരണത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചുണ്ടെന്ന മറുപടിയാണ് വനം വകുപ്പ് മന്ത്രി നല്‍കിയത്. നിലമ്പൂര്‍ നോര്‍ത്ത് ഫോറസ്റ്റ് ഡിവിഷനിലെ കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പെട്ട 323 ഏക്കര്‍ വിസ്ത്രിതിയുള്ള അരിമ്പ്രകുത്ത് വനഭൂമിയിലാണ് സ്വാഭാവിക വനമാക്കിമാറ്റുന്നുള്ള സര്‍ക്കാര്‍ നിര്‍ദേശം.
കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടും പ്രാഥമിക പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ പോലും ബന്ധപെട്ട ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലന്നാണ് സമിതിയുടെ ആരോപണം. നിലവിലുണ്ടായിരുന്ന വനങ്ങള്‍ വെട്ടി മാറ്റി 1972 ല്‍ 350000 കശുമാവിന്‍ തൈകള്‍ വെച്ചുപിടിപ്പിച്ചിരുന്നു. എന്നാല്‍ ആവശ്യമായ പരിചരണം ലഭിക്കാതെയും കാലപ്പഴക്കവും കാരണം ഇവയെല്ലാം നശിച്ചിരിക്കുകയാണ്. നിലവില്‍ രണ്ടായിരത്തില്‍ താഴെ ജീര്‍ണിച്ച കശുമാവുകളാണ് അരിമ്പ്രക്കുത്ത് വനഭൂമിയില്‍ അവശേഷിക്കുന്നത്.
പശ്ചിമഘട്ട മല നിരകള്‍ക്ക് താഴെയുള്ള ജൈവിക വനഭൂമിയായിരുന്ന പ്രദേശത്ത് കശുമാവിന്‍ പ്ലാന്റേഷന് വേണ്ടി വനം മുഴുവനും വെട്ടി മാറ്റുകയായിരുന്നു. വന്‍മരങ്ങള്‍ വെട്ടിമാറ്റിയതോടെ ചെറുപുഴയടക്കമുള്ള അരുവികള്‍ വറ്റി വരളുകയും രൂക്ഷമായ ജല ക്ഷാമം നേരിടുകയും ചെയ്തിതിരുന്നു.
തുടര്‍ന്ന് പ്രദേശ വാസികളുടെ എതിര്‍പ്പ് രൂക്ഷമായപ്പോള്‍ പ്രദേശത്ത് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ നടപ്പിലാക്കുമെന്ന വാഗ്ദാനം നല്‍കി പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ച്‌കൊണ്ടാണ് സര്‍ക്കാര്‍ പ്രസ്തുത വനഭൂമി കശുമാവ് തൈകള്‍ വെച്ച് പിടിപ്പിച്ചത്. നിലവില്‍ പ്രദേശം തരിശായി മാറിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ അരിമ്പ്രകുത്ത് വനവത്ക്കരരണ സമിതി രൂപവത്ക്കരിച്ച് സ്വാഭാവിക വനമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാറിനെ സമീപിച്ചതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാറില്‍ നിന്നും അനുകൂല നടപടിയുണ്ടായത്. സര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കാന്‍ നിലമ്പൂര്‍ നോര്‍ത്ത് ഫോറസ്റ്റ് ഡിവിഷന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കാലതാമസം നേരിടുന്ന പക്ഷം വനഭൂമി സ്വാഭാവികവനമായി മാറാനുള്ള സാധ്യതക്ക് മങ്ങലേല്‍ക്കുന്നതിനെ തുടര്‍ന്ന് വീണ്ടും വകുപ്പ് മന്ത്രിയെ സമീപിക്കാന്‍ തീരുമാനിച്ചതായി സമിതി കണ്‍വീനര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  15 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  15 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  15 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago