HOME
DETAILS
MAL
പൗരത്വ ഭേദഗതിയെച്ചൊല്ലി പാലക്കാട് നഗരസഭയില്‍ സി.പി.എം-ബി.ജെ.പി കയ്യാങ്കളി
backup
December 18 2019 | 08:12 AM
പാലക്കാട്: പാലക്കാട് നഗരസഭയില്‍ സിപിഎം-ബിജെപി കയ്യാങ്കളി. സി.പി.എം പ്രമേയത്തെ ബി.ജെ.പി അംഗങ്ങള്‍ എതിര്‍ത്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൗരത്വനിയമഭേദഗതിക്കെതിരെ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സിപിഎം-കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു.
കൗണ്‍സില്‍ യോഗം ആരംഭിച്ചതോടെ യുഡിഎഫ്,സിപിഎം അംഗങ്ങള്‍ പൗരത്വഭേദഗതിനിയമം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ചെയര്‍പേഴ്സന്റെ മുന്നിലേക്കെത്തുകയായിരുന്നു. യു.ഡി.എഫും പ്രമേയത്തെ പിന്തുണച്ചു.ബഹളത്തെത്തുടര്‍ന്ന് കൗണ്‍സില്‍ നിര്‍ത്തിവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."