HOME
DETAILS

ജനകീയ ഹർത്താൽ വിജയിപ്പിച്ചവർക്ക് നന്ദിയുമായി പ്രവാസി സാംസ്കാരിക വേദിയും ഇന്ത്യൻ സോഷ്യൽ ഫോറവും

  
backup
December 18 2019 | 10:12 AM

23564865454456-2

ദമാം: ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, ബി എസ്.പി തുടങ്ങിയ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മത-സാമുദായിക, മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ കേരളത്തിൽ നടത്തിയ ജനകീയ ഹർത്താൽ വിജയിപ്പിച്ച മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികൾക്കും പ്രവാസി സാംസ്‌കാരിക വേദിയും ഇന്ത്യൻ സോഷ്യൽ ഫോറവും സംയുക്തമായി നന്ദി അറിയിച്ചു. വംശീയതയുടെ പേരിൽ ഇന്ത്യൻ ഭരണഘടനയെത്തന്നെ തകർത്ത് വിവേചനം അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തെ ഇന്ത്യൻ ജനത കരുത്തോടെ ചെറുത്ത് തോൽപ്പിക്കും. ഹർത്താലിനെ പരാജയപ്പെടുത്താൻ ചിലർ നടത്തിയ എല്ലാ വിഫല ശ്രമങ്ങളെയും ജനം തള്ളിക്കളഞ്ഞു. ഈ ജനകീയ ഹർത്താൽ കേരള‌ ജനത ഏറ്റെടുത്തതിന്റെ തെളിവാണു സമാധാനപരമയി നടന്ന ഹർത്താലിന്റെ പൂർണ്ണ വിജയം. ജനകീയ സമരത്തെ പരാജയപ്പെടുത്താൻ നടത്തിയ പരിശ്രമങ്ങളെ നേതാക്കൾ ശക്തമായി അപലപിച്ചു.

 സമരം പരാജയപ്പെടുത്താൻ ഭരണകൂടം പോലീസിനെ ഉപയോഗിച്ച് സംയുക്ത സമര വേദി നേതാക്കളെയും പ്രവർത്തകരെയും കരുതൽ‌ തടങ്കൽ എന്ന പേരിൽ അറസ്റ്റ് ചെയ്ത നടപടി ഭീരുത്വമാണ്. അറസ്റ്റ് ചെയ്തവർക്ക് നേരെ പലയിടങ്ങളിലും ക്രൂരമായ മർദ്ദനങ്ങളാണ് അഴിച്ചു വിടുന്നത്. അതിക്രമങ്ങൾ നിർത്തി വെച്ച് അറസ്റ്റ് ചെയ്ത സമരക്കാരെ ഉടൻ വിട്ടയക്കണം. ഫാഷിസ്റ്റു സർക്കാരിന്റെ പൗരത്വ ബില്ലിനെതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ ചോരയിൽ മുക്കിക്കൊല്ലുന്ന നിലപാടുകൾ കേരളീയ ജനത അംഗീകരിക്കില്ല. സമരമാർഗത്തിൽ മരണം വരിച്ച എസ്.ഡി.പി.ഐ മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറി നജീബ് അത്തോളിയുടെ നിര്യാണത്തിൽ അനുശോചനവും രേഖപ്പെടുത്തുന്നതായും‌ നേതാക്കളായ നാസർ കൊടുവള്ളി (ഇന്ത്യൻ സോഷ്യൽ ഫോറം), എം.കെ. ഷാജഹാൻ (പ്രവാസി സാംസ്‌കാരിക വേദി) എന്നിവർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  14 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  14 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago