ഈ കുടുംബത്തിന്റെ കാത്തിരിപ്പ് 'സമ്പൂര്‍ണ വൈദ്യുതി' പദ്ധതിക്കാര്‍ കാണുന്നില്ലേ..?
ബദിയടുക്ക: വൈദ്യുതിക്കു വേണ്ടി മൂന്നു വര്‍ഷമായുള്ള കാത്തിരിപ്പു തുടരുകയാണു ബദിയടുക്ക പഞ്ചായത്ത് പരിധിയിലെ ചമ്പല്ത്തിമാര് സ്വദേശിയായ വീട്ടമ്മ. സംസ്ഥാനത്തു സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കി എന്ന്് അവകാശപ്പെടുകയും ബി.പി.എല്‍ പട്ടികയിലുള്ള മുഴുവനാളുകള്‍ക്കും സൗജന്യമായി വൈദ്യുതി നല്കുമെന്നു പ്രഖ്യാപനം നടത്തുകയും ചെയ്തവര്‍ ഈ കുടുംബത്തിന്റെ കാത്തിരുപ്പു കാണാതെ പോകുന്നു. ചമ്പല്ത്തിമാര് സ്വദേശി പരേതനായ സീതരാമ ഷെട്ടിയുടെ ഭാര്യ കുസുമ(43)ക്കാണ് ഈ ദുര്‍ഗതി. ഇവരുടെ അയല്പക്കത്തെ എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമായിട്ടും കുസുമയുടെ വീട്ടില്‍ വൈദ്യുതി കണക്ഷന് ലഭിക്കാത്തതിനു കാരണം വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നാണ് ആരോപണം. ഇവരുടെ ഭര്‍ത്താവ് സീതാരാമ ഷെട്ടി അസുഖം കാരണം പത്തു വര്‍ഷം മുമ്പ് മരിച്ചിരുന്നു. മക്കളായ സുരക്ഷ, സൂരജ് എന്നിവരോടൊപ്പമാണു കുസുമയുടെ താമസം.
വിധവ എന്ന നിലയില്‍ മൂന്നു വര്‍ഷം മുമ്പു ഗ്രാമ പഞ്ചായത്തില്‍ നിന്ന് ഇവര്‍ക്കു ഭവന നിര്‍മാണത്തിനുള്ള ധനസഹായം നല്‍കിയിരുന്നു.
വീടിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ച വിവരം അധികൃതരെ അറിയിച്ചിരുന്നു. ബി.പി.എല്‍ കുടുംബത്തിനു സൗജന്യമായി വൈദ്യുതി എത്തിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവു നിലനില്‍ക്കുന്നുണ്ടെങ്കിലും ഇവര്‍ക്ക് അതും അന്യമാണ്.
ഒരു പോസ്റ്റ് സ്ഥാപിച്ചാല്‍ ഇവരുടെ വീട്ടില്‍ വൈദ്യുതി വെളിച്ചമെത്തുമെങ്കിലും അതിനുള്ള നടപടിയുണ്ടായില്ലെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."