HOME
DETAILS

ആനക്കൊമ്പുകളുമായി തമിഴ്‌നാട് സ്വദേശികള്‍ കുമളിയില്‍ പിടിയില്‍

  
backup
December 12 2018 | 06:12 AM

%e0%b4%86%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d

കുമളി: ആനക്കൊമ്പുകള്‍ വില്‍ക്കാനെത്തിയ തമിഴ്‌നാട് സ്വദേശികളെ കുമളിയില്‍ വനപാലകര്‍ പിടികൂടി. തേനി ജില്ലയിലെ കെ.ജി പെട്ടി സ്വദേശികളായ ഗംഗന്‍, പ്രഭു എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി പെരിയാര്‍ കടുവാ സങ്കേതത്തിന്റെ അതിര്‍ത്തിയിലെ ജനവാസ മേഖലയായ റോസാപ്പൂക്കണ്ടത്തു വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
രാത്രികാല പരിശോധനക്കിടെ തമിഴ്‌നാട് അതിര്‍ത്തികൂടിയായ റോസാപ്പൂക്കത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ഇവര്‍ നില്‍ക്കുന്നത് വനപാലകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന ചാക്കുകെട്ട് അഴിച്ചു പരിശോധിച്ചപ്പോഴാണ് ആനക്കൊമ്പ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പെരിയാര്‍ വന്യജീവി സാങ്കേതത്തില്‍ ഉള്‍പെട്ടതും തമിഴ്‌നാട് വനമേഖലയുടെ അതിര്‍ത്തി പങ്കിടുന്ന മേഘമല വന്യജീവി സങ്കേതത്തിനു സമീപത്തെ വെണ്ണിയാര്‍ ഭാഗത്ത് വൈദ്യുതാഘാതമേറ്റ് ആനകള്‍ ചരിഞ്ഞിരുന്നു. ഇവയുടെ കൊമ്പുകളാണ് ഇപ്പോള്‍ പിടികൂടിയതെന്നാണ് അധികൃതര്‍ പറയുന്നത്. ഏകദേശം നാല്‍പതു വയസ് പ്രായം വരുന്ന ആനയുടേതാണ് പിടികൂടിയ കൊമ്പുകള്‍. ഓരോന്നിനും അരമീറ്ററിലധികം നീളവും പത്ത് കിലോയോളം തൂക്കവുമുണ്ട്. വിപണിയില്‍ ഇവയ്ക്ക് അഞ്ചു ലക്ഷത്തോളം രൂപ വിലമതിക്കുമെന്നും പ്രതികളിലൊരാളായ ഗംഗന്‍ മുന്‍പും ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണെന്നും വനപാലകര്‍ പറഞ്ഞു.
പെരിയാര്‍ കടുവാ സങ്കേതം അധികൃതര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നില്‍ന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുമളിയില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇടനിലക്കാര്‍ മുഖേന കേരളത്തില്‍ വില്‍പന നടത്തുവാനാണ് ഇവിടെ എത്തിച്ചതെന്നാണ് പിടിയിലായവര്‍ നല്‍കുന്ന വിവരം. കുമളി സ്വദേശിയായ ബാബു എന്നയാളുടെ ആവശ്യപ്രകാരമാണ് ഇവ കൊണ്ടുവന്നതെന്ന് ഇവര്‍ മൊഴി നല്‍കി.
തേക്കടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അനുരാജ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ സൂരജ് സന്തോഷ്, ഷിന്റോ തോമസ്, വാച്ചര്‍ രാജന്‍, അനില്‍, റാഫി എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  12 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  12 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  12 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  12 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  12 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  12 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  12 days ago