ബസ് വെയ്റ്റിങ് ഷെഡ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍മാരുടെ സമരം
ഒറ്റപ്പാലം: ബസ് വെയ്റ്റിങ് ഷെഡ് ഉടന്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍മാരുടെ സമരം. മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാരാണ് ഒറ്റപ്പാലം നഗരസഭ ഓഫിസില്‍ സമരം നടത്തിയത്. ഈസ്റ്റ് ഒറ്റപ്പാലം, ചുനങ്ങാട് റോഡ് ജങ്ഷനില്‍ ബസ് വെയ്റ്റിങ് ഷെഡ് നിര്‍മിക്കുന്നതിന്ന് മൂന്നുവര്‍ഷം മുന്‍പ് ഫണ്ട് അനുവദിച്ചെങ്കിലും വിവിധ സാങ്കേതിക കാരണത്താല്‍ നിര്‍മിക്കാനാവില്ല. നിരവധിതവണ കൗണ്‍സില്‍ യോഗങ്ങളില്‍ ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു.
കൗണ്‍സിലര്‍ പി.എം.എ ജലീലിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരായ ഇല്യാസ് തറമ്മല്‍, ഫായിസ് എന്നിവരാണ് നഗരസഭയ്ക്ക് മുന്നില്‍ സമരം നടത്തിയത്. തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, മുനിസിപ്പല്‍ എന്‍ജിനിയര്‍ എന്നിവര്‍ നിര്‍ദ്ദിഷ്ട ബസ് വെയിറ്റിങ് ഷെഡ് നിര്‍മാണ സ്ഥലം സന്ദര്‍ശനം നടത്തുകയും, നഗരസഭാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് നിര്‍മാണത്തിനാവശ്യമായ ഫണ്ട് വകയിരുത്താന്‍ നടപടി സ്വീകരിക്കാനും ധാരണയായി.
ഇതോടെ ബസ് വെയിറ്റിങ് ഷെഡ് നിര്‍മാണം വേഗത്തിലാവും. സത്യന്‍ പെരുമ്പറക്കോട്, ഇ. പ്രഭാകരന്‍, കെ.ബി ശശികുമാര്‍, ജോസ് തോമസ്, ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."